മലർവാടി തബൂക്കിൽ 'ചിൽഔട്ട് 2024 ആൻഡ് ടീൻസ്' പരിപാടി സംഘടിപ്പിച്ചു
text_fieldsതബുക്ക്: തനിമയുടെ ആഭിമുഖ്യത്തിൽ തബൂക്കിൽ കുട്ടികൾക്കായി മലർവാടി സംഘടിപ്പിച്ച 'ചിൽഔട്ട് 2024 ആൻഡ് ടീൻസ്' പരിപാടി ഏറെ ശ്രദ്ധേയമായി. വെളളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ നടന്ന പരിപാടിയിൽ അഞ്ച് മുതൽ 12 വയസ് വരെയുള്ള 150 കുട്ടികളും 200 രക്ഷിതാക്കളും പങ്കെടുത്തു.
മലർവാടി ടീൻസ് കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേളയായിരുന്നു പ്രധാന ആകർഷണം. കുട്ടികളുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയ രുചികരമായ വ്യത്യസ്ത വിഭവങ്ങൾ ഏറെ ശ്രദ്ധനേടി. വിവിധതരം കളികളും, നൃത്ത, സാംസ്കാരിക പരിപാടികളും ചടങ്ങിന് വർണശോഭ നൽകി. കാൻവാസിൽ കുട്ടികളുടെ കലാപ്രതിഭ തെളിയിച്ച ചിത്രരചന മത്സരവും ശ്രദ്ധേയമായി.
സാംസ്കാരിക പരിപാടിയിൽ തനിമ രക്ഷാധികാരി സിറാജ് എറണാകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ കണ്ണൂർ ആശംസ നേർന്നു.മലർവാടി തബൂക്ക് കോഓഡിനേറ്റർ ഫാൻസി സിറാജ് നന്ദി പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളിലുള്ള നേതാക്കൾക്ക് സ്നേഹാദരങ്ങളും ബഹുമതികളും നൽകി.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി. നേരത്തേ നാട്ടിൽ മലർവാടിയും മീഡിയവണും സംയുക്തമായി സംഘടിപ്പിച്ച 'മലർവാടി ലിറ്റിൽ സ്കോളർ' മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.
35ഓളം വിധികർത്താക്കൾ, തനിമ പ്രവർത്തകരായ സലീം കരിങ്കല്ലത്താണി, ഹാഷിം കണ്ണൂർ, യാഷിക് തിരൂർ, നൗഷാദ് കോടുങ്ങല്ലൂർ, അഫ്നാൻ, അയ്യൂബ് കേച്ചേരി, ഷാൻ, ബഷീർ കുന്നക്കാവ്, ജലീൽ കുന്നക്കാവ്, റഫീഖ്, മാലിക് പെരുമ്പാവൂർ, ഷമീർ മലപ്പുറം, ശബാന സലീം, ഐഷ സജ സിറാജ്, ഫാത്തിമ ഷെൻസി സലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.