ജെ.എസ്.സി 12ാമത് ഇൻഹൗസ് ഫുട്ബാൾ ടൂർണമെന്‍റിന് തുടക്കം
text_fieldsനാലു വിഭാഗങ്ങളിൽ
മുൻ അന്താരാഷ്ട്ര
താരങ്ങൾ പങ്കെടുക്കുന്നു
ജിദ്ദ: ജിദ്ദ സ്പോർട്സ് ക്ലബ് (ജെ.എസ്.സി) അന്താരാഷ്ട്ര ഫുട്ബാൾ അക്കാദമിയുടെ ട്രെയിനികളും രക്ഷിതാക്കളും അടങ്ങുന്ന ഇരുന്നൂറിലധികം ഫുട്ബാൾ താരങ്ങൾ അണിനിരക്കുന്ന ജെ.എസ്.സി ഇൻഹൗസ് ഫുട്ബാൾ ടൂർണമെന്‍റിന് ജിദ്ദ ഫൈസലിയയിലെ സ്പാനിഷ് അക്കാദമി ഗ്രൗണ്ടിൽ തുടക്കമായി. 16 ടീമുകളായി 22 മത്സരങ്ങൾ നടക്കുന്ന ഇൻഹൗസ് ടൂർണമെന്‍റിൽ നാലു വിഭാഗങ്ങളിൽ മുൻ ഇന്‍റർനാഷനൽ താരങ്ങൾ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. ഫൗണ്ടേഷൻ, കാറ്റഗറി ഒന്ന്, സീനിയർ ബോയ്സ് പാരന്‍റ്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഫൗണ്ടേഷൻ വിഭാഗത്തിൽ ഐ.ടി.എൽ റോവേഴ്സ് രണ്ടിനെതിരെ ആറു ഗോളുകൾക്ക് ജിദ്ദ ടൈറ്റൻസിനെ പരാജയപ്പെടുത്തി. മുഹമ്മദ് അമൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മത്സരത്തിൽ ഇ.എഫ്.എസ് സിറ്റി, ഷീര യുനൈറ്റഡിനെ സമനിലയിൽ തളച്ചു. സഹിൽ ഇബ്രാഹിം മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കാറ്റഗറി ഒന്നിൽ ഇ.എഫ്.സി സിറ്റി, ഷീര യുനൈറ്റഡിനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി. അഹമ്മദ് ആണ് മാൻ ഓഫ് ദ മാച്ച്. സീനിയർ താരങ്ങൾക്കായുള്ള ലേലം ചൊവ്വാഴ്ച നടന്നു. ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിന് ഫൈനൽ മത്സരങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.