സൗദിയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലയക്കാനുള്ള ശ്രമം ഉർജിതമായി
text_fieldsദമ്മാം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആഭ്യന്തര വകുപ്പിെൻറ അനുമതി കൂടി വേണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പി ൻവലിച്ചതോടെ സൗദിയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലയക്കാനുള്ള ശ്രമം ഉർജിതമായി. കേന്ദ്രസർക്കാരിെൻറ ആദ്യ തീരു മാനത്തിനെതിരെ ജനപ്രതിനിധികൾ വഴി പ്രവാസ ലോകമുയർത്തിയ പ്രതിഷേധമാണ് സർക്കാരിനെ കൊണ്ട് സ്വന്തം തീരുമാനം തി രുത്തിക്കാൻ പ്രേരിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ലഭ്യമാകുന്ന മാർഗത്തിലൂടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രാലയ അനുമതി ഇരുട്ടടിയായി എത്തിയത്. നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് സൗദിയുടെ വിവിധ പ്രവിശ്യകളിൽ നാട്ടിലേക്കുള്ള ഉൗഴവും കാത്തിരിക്കുന്നത്.
സൗദിയിലെ പ്രധാന സർക്കാർ മെഡിക്കൽ കോംപ്ലക്സുകൾ കോവിഡുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പ്രത്യേകം മാറിയതോടെ സ്വകാര്യ ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കേണ്ടി വരുന്ന മൃതദേഹങ്ങൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയുമുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സൗദിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിൽ കൊണ്ടുപോകാൻ നിരവധി ചർച്ചകൾക്കൊടുവിൽ തീരുമാനമായപ്പോഴാണ് നാട്ടിലേയും സൗദിയിലേയും വിമാനത്താവളങ്ങൾ പൂർണമായ ലോക്ഡൗണിലേക്ക് മാറിയത്. ഇതോടെ എംബാം ചെയ്ത മൃതദേഹം പോലും അയക്കാൻ കഴിയാത്ത അവസ്ഥയിലായി.
കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് ചെന്നെയിൽ എത്തിയ മൃതദേഹം തിരിച്ചയക്കപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകൾക്കിടയിൽ മാത്രം നാട്ടിലയക്കേണ്ട 25ലേറെ മൃതദേഹങ്ങളുടെ രേഖകളാണ് തനിക്ക് ലഭിച്ചതെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ദിനംപ്രതി മൃതദേഹങ്ങളുടെ എണ്ണം കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കൊല്ലപ്പെട്ടതും ആത്മഹത്യ ചെയ്തതുമടക്കം പല മൃതദേഹങ്ങളും സ്വകാര്യ ആശുപത്രി മോർച്ചറികളിലാണുള്ളത്. ദിനംപ്രതി കുറഞ്ഞത് 400ഒാളം റിയാൽ വാടകയായി കൊടുക്കണം സ്വകാര്യ മോർച്ചറികൾക്ക്. എന്ന് നാട്ടിലെത്തിക്കാൻ കഴിയുമെന്നറിയാത്ത ആശങ്ക നിലനിൽക്കുന്നതിനാൽ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്.
എമിറേറ്റ്സ് അധികൃതർ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വീണ്ടും തയാറായി വന്നപ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി വേണമെന്ന പുതിയ നിയമം തടസമായി വന്നത്. കടുത്ത എതിർപ്പിനെ തുടർന്ന് ശനിയാഴ്ച ഈ ഉത്തരവ് പിൻവലിച്ചതോടെ മൃതദേഹങ്ങൾ നാട്ടിലെത്താനുള്ള സാഹചര്യങ്ങൾ വീണ്ടും ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.