Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബഹയിൽ പുതിയ...

അബഹയിൽ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം വരുന്നു; മാസ്​റ്റർ പ്ലാൻ പുറത്തുവിട്ട്​ കിരീടാവകാശി

text_fields
bookmark_border
അബഹയിൽ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം വരുന്നു; മാസ്​റ്റർ പ്ലാൻ പുറത്തുവിട്ട്​ കിരീടാവകാശി
cancel
camera_alt

പുതിയ അബഹ അന്താരാഷ്​ട്ര വിമാനത്താവളത്തി​ന്റെ രൂപരേഖ

ജിദ്ദ: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബ​ഹയിൽ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം നിർമിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ മാസ്​റ്റർ പ്ലാൻ പുറത്തുവിട്ടു​. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ നാഴികക്കല്ലായി മാറാൻ അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും​ പുതിയ വിമാനത്താവളം​.

നിലവിലുള്ള വിമാനത്താവളത്തി​ന്റെ പലമടങ്ങ്​ വലിപ്പത്തിലാണ്​ പുതിയത്​ നിർമിക്കുന്നത്​. ഏകദേശം 10,500 ചതുരശ്ര മീറ്ററാണ് പഴയ എയർപോർട്ട്​. എന്നാൽ, പുതിയ ടെർമിനലി​ന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ്​ സർവിസ്​ സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ്​ ഏരിയകളുമുണ്ടാവും. ആദ്യഘട്ടം 2028ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും​ രൂപകൽപന. യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ കാര്യക്ഷമതയുള്ള സംവിധാനം ഒരുക്കും. ​

പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നിലവിലെ വിമാനത്താവളത്തിന്​ 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിൽ 30,000 വിമാനസർവിസുകളാണ്​ ഒരു വർഷം ഓപ്പറേറ്റ്​ ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയതിൽ​ 90,000-ലധികം വിമാന സർവിസ്​ നടത്താൻ സൗകര്യമുണ്ടാകും. 20 ഗേറ്റുകൾ ഉണ്ട്. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.

ഏഴ്​ പുതിയ സെൽഫ്​ സർവിസ്​ പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും. ‘വിഷൻ 2030’ന് അനുസൃതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആകർഷകമായ ആഗോള ലക്ഷ്യസ്ഥാനമായി അസീർ മേഖലയെ മാറ്റുന്നതിനുമാണ്​ പുതിയ അന്താരാഷ്​ട്ര വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്​. ലോകത്തെ 250 വിമാനത്താവളങ്ങളിൽനിന്നോ തിരിച്ചോ വിമാന സർവിസ്​ ഓപറേറ്റ്​ ചെയ്യാനും ഇതിലൂടെ 33 കോടി യാത്രക്കാരെ സൗദിയിലെത്തിക്കാനും ലക്ഷ്യം വെക്കുന്ന ദേശീയ വ്യോമയാന പദ്ധതി, ‘കിമമ്​ വ ശൈമ്​’ എന്ന അസീർ ടൂറിസം പദ്ധതി, ദേശീയ ടൂറിസം പദ്ധതി തുടങ്ങിയവയുടെ തുടർച്ചയാണ്​ അബഹയിലെ പുതിയ വിമാനത്താവളം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abha airport
News Summary - Expansion plans unveiled for Abha airport in Saudi Arabia
Next Story