മൽസ്യബന്ധന മേഖലയിൽ സൗദി യുവാക്കളെ പ്രോൽസാഹിപ്പിക്കാൻ പദ്ധതി
text_fieldsറിയാദ്: മൽസ്യബന്ധന മേഖലയിൽ കുടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും യുവാക്കളെ പ്രോൽസാഹിപ്പിക്കാനും രാജ്യത്ത് പദ്ധതി വരുന്നു. പരിസ്ഥിതി-കൃഷി മന്ത്രാലയമാണ് ‘ഫിഷർമാൻ’ പദ്ധതി ആവിഷ്കരിക്കുന്നത്. അടുത്ത സെപ്റ്റംബറിൽ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ അയിദ പറഞ്ഞു. സൗദി യുവാക്കെള ഇൗ മേഖലയിൽ പ്രോൽസാഹിപ്പിക്കുകയും ഭാവിയിൽ സ്വദേശിവത്കരണം മത്സ്യബന്ധനമേഖലയിൽ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും മൽസ്യബന്ധന മേഖലയെ ശക്തിപ്പെടുത്തലും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
തുറമുഖങ്ങളും തൊഴിൽ സന്നാഹങ്ങളും വികസിപ്പിക്കും. ജനറൽ ഒാർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആൻറ് വൊക്കേഷനൽ ട്രെയിനിങ് വിഭാഗത്തിെൻറ സഹകരണത്തോടെ ഇൗ തൊഴിൽ മേഖലയിൽവിദഗ്ധരെ പെങ്കടുപ്പിച്ച് പരിശീലനപരിപാടികൾ സംഘടിപ്പിക്കും. അതിർത്തി സേനയുടെ സഹകരണവും പദ്ധതിക്കായി ഉറപ്പുവരുത്തും. ഹ്യൂമൻ റിസോഴ്സ് ഫണ്ട്, അഗ്രികൾച്ചറൽ ഡിവലപ്മെൻറ് ഫണ്ട് എന്നിവയുടെ സഹകരണവും പദ്ധതിക്കായി വിനിയോഗിക്കുമെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. ഇതിെൻറ മുന്നോടിയായി വിവിധ വിഭാഗങ്ങളെ ഉൾപെടുത്തി ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.