ഫിറ്റ് കോൺവൊക്കേഷൻ സെറിമണി
text_fieldsജിദ്ദ: ഫിറ്റ് ജിദ്ദയുടെ സ്‌കൂൾ ഓഫ് റിസർച് ആൻഡ് സ്റ്റഡീസ് മൂന്നാം ബാച്ചിന്റെ കോൺവൊക്കേഷൻ സെറിമണിയും അഡ്വാൻസ് കോഴ്‌സിന്റെ ഉദ്ഘാടനവും നടന്നു. അഞ്ചു വർഷമായി നടക്കുന്ന പഠന സംവിധാനമാണ് ഫിറ്റ് റിസർച് ആൻഡ് സ്റ്റഡീസ്. മൂന്ന് ബാച്ചുകളിലായി മുന്നൂറോളം പേർ കോഴ്സ് പൂർത്തീകരിച്ചു. ചരിത്രപഠനം, ഗവേഷണം, വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, പ്രസന്റേഷൻ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ളതാണ് പഠനരീതി.
കോൺവൊക്കേഷൻ സെറിമണി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചയ്തു. ഡോ. ഇസ്മായിൽ മരുതേരി കോൺവൊക്കേഷൻ സ്‌പീച്ചും നാലാം ബാച്ചിന്റെ ഉദ്ഘാടനവും നിർവഹിച്ചു. 'സാമൂഹിക നിർമിതിക്കൊരാമുഖം' വിഷയത്തിൽ ചർച്ചയും നടന്നു. നസീർ വാവക്കുഞ്ഞ് നേതൃത്വം നൽകി. മൂന്നാം ബാച്ചിലെ റാങ്ക് ജേതാക്കൾക്ക് എം.ഐ. തങ്ങൾ സ്മാരക പുരസ്കാരം വിതരണം ചയ്തു. ഇസ്‌ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു.
അരിമ്പ്ര അബൂബക്കർ, വി.പി. മുസ്തഫ, സി.കെ. റസാഖ്, ഹബീബ് കല്ലൻ, ശിഹാബ് താമരക്കുളം, ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, സുൽഫിക്കർ ഒതായി, സാബിത് മമ്പാട്, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, അബു കട്ടുപ്പാറ, കെ.എൻ.എ. ലത്തീഫ്, ജാഫർ വെന്നിയൂർ, നാസർ മമ്പുറം, മുസ്തഫ, അഫ്‌സൽ നാറാണത്ത്, കെ.കെ. ഫൈറൂസ്, കെ.വി. ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.