സൗദി ദേശീയദിനത്തിന് സമര്‍പ്പണം; ലുലു ‘ഏരിയൽ’ പാക്കറ്റുകൾ കൊണ്ടൊരുക്കിയ ‘93’ കൂറ്റൻ ശീർഷകത്തിന് ഗിന്നസ് റെക്കാര്‍ഡ്
text_fieldsറിയാദ്: 93ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, പ്രമുഖ ബ്രാൻഡ് ഉല്‍പന്ന നിര്‍മാതാക്കളായ പ്രോക്ടര്‍ ആൻഡ് ഗാംബിള്‍ (ഇസ്മാഈല്‍ അബൂദാവൂദ്) കമ്പനിയുമായി കൈകോര്‍ത്ത് സൃഷ്ടിച്ച റിയാദിലെ പുൽമൈതാനിയിൽ ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകൾ അടുക്കിവെച്ച് ഒരുക്കിയ ‘93’ എന്ന കൂറ്റന്‍ ശീര്‍ഷകം നിലവിലെ ലോക റെക്കാര്‍ഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്ത് പുതിയ പദവി കരസ്ഥമാക്കി.
പാംപേഴ്‌സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്‍സുകള്‍ തുടങ്ങിയവരുടെ ഉല്‍പാദകരായ പി.ആൻഡ്.ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍ ഇതിനകം 33 ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി വിജയക്കുതിപ്പ് നടത്തുന്ന ലുലു, 16,494 ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകളാണ് കമനീയവും നയനാനന്ദകരവുമായ രീതിയില്‍ 93-ാം ദേശീയദീനത്തിെൻറ നിറവിനെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് 93 എന്ന രൂപത്തില്‍ ആകര്‍ഷകമായി അടുക്കിവെച്ച് ഗിന്നസ് വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും നിലവിലെ ഇത്തരത്തിലെ 12,235 എന്ന മുൻ റെക്കാര്‍ഡ് ഭേദിച്ചതും.
കാലിഫോർണിയയിലെ 99 സെൻറ്സ് ഒൺലി സ്റ്റോറിന്റെ 2018 ലെ റെക്കോർഡ് ആണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. ഏറ്റവും വലിയ പാക്കേജ് പ്രൊഡക്ടുകളുടെ ഡിസ്‌പ്ലേക്കാണ് ലുലുവിനും പി.ആൻഡ്.ജിക്കും ഈ ബഹുമതി ലഭിച്ചത്. റിയാദ് അല്‍അവാല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സൗദി സെലിബ്രിറ്റി താരം യൂസുഫ് അല്‍ ജാറ മുഖ്യാതിഥിയായി. ഗിന്നസ് റെക്കാര്‍ഡ് വിധികര്‍ത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വ്യത്യസ്തമായ ഈ ഡിസ്‌പ്ലേയുടെ പ്രദര്‍ശനം.
സൗദിയുടെ ദേശീയ ദിനത്തിനോടും സൗദി വികസനക്കുതിപ്പിനോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 6,000 ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകള്‍ അല്‍ബിര്‍ ചാരിറ്റി മുഖേന നിര്‍ധനര്‍ക്ക് വിതരണം ചെയ്തു. അവശേഷിക്കുന്ന 10,000 പാക്കറ്റുകള്‍ സൗദി ദേശീയ ദിനമായ നാളെ (സെപ്റ്റംബര്‍ 23)ന് റിയാദിലെ ലുലുവിലെത്തുന്ന ആദ്യ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ലുലു മാനേജ്‌മെൻറ് അറിയിച്ചു.
പ്രമുഖ ഇൻസ്റ്റാലേഷന് ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ഈ ഡിസ്‌പ്ലേ ഇത്രയും മനോഹരമായി സജ്ജീകരിച്ചത്. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ നിരവധി ടൈറ്റിൽ മാതൃകകൾ സൃഷ്ടിച്ച് പേരെടുത്തിട്ടുള്ള ഡാവിഞ്ചി സുരേഷിെൻറ രചനക്ക് ലഭിക്കുന്ന ആദ്യ ലോക റെക്കോർഡ് കൂടിയാണിത്.
‘രാജ്യത്തിെൻറ 93ാം ദേശീയദിനത്തില്‍ ഇത്തരമൊരു അപൂര്‍വ ബഹുമതിക്ക് ലുലു അര്‍ഹമായതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ഈ ഗിന്നസ് ബഹുമതി ഞങ്ങള്‍ സൗദി അറേബ്യക്ക് സാദരം സമര്‍പ്പിക്കുന്നു. ആധുനിക സൗദിയുടെ നിര്‍മിതിയില്‍ പി.ആൻഡ്.ജിയുമായി ചേര്‍ന്നുള്ള വിപണനരംഗത്തെ പങ്കാളിത്തം ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും സൗദിയുടെ പുരോഗതിയില്‍ ലുലുവിെൻറ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഈ വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് പ്രമുഖ ടി.വി കൊമേഡിയന്‍ താരം യൂസുഫ് അല്‍ജാറ വ്യക്തമാക്കി. സൗദി ജനതയുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ ഡിസ്‌പ്ലേയുടെ സംഘാടനത്തിന് ലുലുവിനേയും പി.ആൻഡ്.ജിയേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും യൂസുഫ് അല്‍ജാറ പറഞ്ഞു.
അല്‍ബീര്‍ ചാരിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ നഷ്വാനും ലുലുവിെൻറയും പി.ആൻഡ്.ജിയുടേയും സംരംഭത്തെ പ്രശംസിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, പി.ആൻഡ്.ജി സൗദി ഗവേണിങ് ആൻഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് എന്നിവരാണ് ഡിസ്‌പ്ലേ ഔപചാരികമായി ഉ്ദഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.