കനത്ത മഴയിൽ ജിദ്ദ നഗരം സ്തംഭിച്ചു -VIDEO
text_fieldsജിദ്ദ: ചൊവ്വാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ ജിദ്ദ നഗരം സ്തംഭിച്ചു. ഇടി മിന്നലോട് കൂടിയ ശക്തമായ മഴയാണ് രാവിലെ മുതൽ ഉണ്ടായത്. 241 പേരെ സിവിൽ ഡിഫൻസ് വിവിധയിടങ്ങളിൽ രക്ഷപ്പെടുത്തി. 181 പേർക്ക് ഷോക്കേറ്റതായി റിപ്പോർട്ടുണ്ട്.
വെള്ളക്കെട്ടിനെ തുടർന്ന് ജിദ്ദ- മക്ക എകസ്പ്രസ് ഹൈവേ അടച്ചു. നഗരത്തിലെ തുരങ്കങ്ങളിൽ വെള്ളം നിറഞ്ഞു കവിഞ്ഞു. മിക്ക റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ജിദ്ദ തുറമുഖത്തിെൻറ പ്രവർത്തനം നിലച്ചു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലിൽ തകരാറിലായി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒാഫിസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കയാണ്.
സൗദി സമയം ഉച്ചക്ക് മൂന്ന് മണിയോടെ വീണ്ടും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മദീന, യാമ്പു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.