ഹൂതി ആയുധപ്പുരകളിൽ സൗദി സഖ്യസേന ആക്രമണം
text_fieldsജിദ്ദ: സൗദി അരാംകോ പ്ലാൻറിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ രഹസ്യ ആയുധകേന്ദ്രങ്ങളില്‍ സൗദി സഖ ്യസേനയുടെ ആക്രമണം. നിരവധി ഹൂതികള്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സഖ്യസേന നടത്തിയ ആക്ര മണം വക്താവ് സ്ഥിരീകരിച്ചു.യമന്‍ അതിര്‍ത്തിയിലേയും സന്‍ആയിലേയും ഗുഹകളിലാണ് ഹൂതികളുടെ പ്രധാന ആയുധ സംഭരണ കേന്ദ്രം. ഇവിടെയാണ് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആയുധങ്ങളും സൂക്ഷിക്കുന്നത്. ഇവിടേക്ക് ആയുധങ്ങളെത്തിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സഖ്യസേന പുറത്തുവിട്ടിരുന്നു. ഇൗ കേന്ദ്രത്തിലേക്കാണ് സഖ്യസേന തിങ്കളാഴ്ച രാത്രിമുതല്‍ ആക്രമണം നടത്തിയത്. ആയുധപ്പുരകള്‍ തകര്‍ന്നതായും ഇവിടെ തമ്പടിച്ചിരുന്നവര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ യമന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികെൻറ മൃതദേഹം അബഹയിലെത്തിച്ച് സംസ്കരിച്ചു. ഹൂതി ആക്രമണം നടന്ന യു.എ.ഇ അതിര്‍ത്തിയിലെ അരാംകോ പ്ലാൻറില്‍ ഉൽപാദനം പഴയപടി തുടരുകയാണ്.
അതിനിടെ, ആഗോള എണ്ണ സുരക്ഷിതത്വത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി റിയാദിൽ പറഞ്ഞു. അൽ ശൈബ എണ്ണപ്പാടത്തിനു നേരെ നടന്ന ഹൂതി ഡ്രോൺ ആക്രമണ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൂതികളുടെ ആക്രമണം സൗദി അറേബ്യക്ക് നേരെ മാത്രമല്ല. ആഗോള എണ്ണ വിപണിക്കും സമ്പദ് വ്യവസ്ഥക്കും നേരെയുള്ളതാണ്. അടുത്ത കാലത്തായി എണ്ണക്കപ്പലുകൾക്കും പ്ലാൻറുകൾക്കും നേരെ ഹൂതികൾ ആക്രമണം തുടരുകയാണ്. ആക്രമണങ്ങളെ നേരിടാൻ സൗദി എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.