‘ഹോട്ട് എഐ’ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
text_fieldsജിദ്ദ: നാസർ തിരുനിലത്തിന്റെ നിർമാണത്തിൽ അലി അരീകത്ത് സംവിധാനം ചെയ്ത ‘ഹോട്ട് എഐ’ എന്ന ഹ്രസ്വചിത്രം മലയാള സിനിമ നിർമാതാവ് നൗഷാദ് അലനല്ലൂർ ജിദ്ദയിൽ പ്രകാശനം ചെയ്തു.
വിവര സാങ്കേതിക വിദ്യയുടെ ഉത്തരാധുനിക കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ഇടപെടുകയും അത് എത്രത്തോളം ഭയാനകമാണെന്നും കുറഞ്ഞ സമയം കൊണ്ട് വിശദീകരിച്ച ഹ്രസ്വചിത്രം ഒരു ദിവസം കൊണ്ട് ഐഫോൺ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ജിദ്ദയിലെ കുറച്ചു പ്രവാസികളാണ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രത്തിന്റെ പ്രകാശന, പ്രദർശന ചടങ്ങിൽ ജിദ്ദയിലെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ സംബന്ധിച്ചു.
മുസാഫിർ, ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, അയ്യൂബ് മാസ്റ്റർ, അബ്ദുല്ല മുക്കണ്ണി, സാദിഖലി തുവ്വൂർ, ജാഫറലി പാലക്കോട്, ഗഫൂർ മമ്പുറം, ബഷീർ പരുത്തികുന്നൻ, ഉണ്ണി തെക്കേടത്, ഹംസ മദാരി, സുബൈർ ആലുവ, ഷബീബ് തേലത്ത്, നാസർ മമ്പുറം, ഹാരിസ് ഹസൻ, വീരാൻ കുട്ടി, ജാവേദ് ജസ്സാർ, അനീസ് ബാബു, റജിയ വീരാൻ, സലീന മുസാഫിർ, ഷമ്രി ഷബീബ് എന്നിവർ ചിത്രത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംവിധായകൻ അലി അരീകത്ത് സദസ്സിന് പരിചയപ്പെടുത്തി. ഷാജു അത്താണിക്കൽ പരിപാടി നിയന്ത്രിച്ചു. അദ് നു ഷബീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.