Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ബ​ലു​റ​ഹ്​​മയിൽ...

ജ​ബ​ലു​റ​ഹ്​​മയിൽ ഒരുങ്ങുന്നു മി​ക​ച്ച സൗ​ക​ര്യ​വും സേവനവും

text_fields
bookmark_border
ജ​ബ​ലു​റ​ഹ്​​മയിൽ ഒരുങ്ങുന്നു മി​ക​ച്ച സൗ​ക​ര്യ​വും സേവനവും
cancel
camera_alt

അ​റ​ഫ​യി​ലെ ജ​ബ​ലു​റ​ഹ്​​മ​ വികസന പദ്ധതിയുടെ മാതൃക

Listen to this Article

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ​ ഒ​ന്നാ​യ അ​റ​ഫ​യി​ലെ ജ​ബ​ലു​റ​ഹ്​​മ​​യോ​ട് (റ​ഹ്​​മ പ​ർ​വ​തം)​ ചേ​ർ​ന്നു​ള്ള പ്ര​ദേ​ശം വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത്​ ഭം​ഗി​യാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യെ​ന്ന് കി​ദാ​ന വി​ക​സ​ന ക​മ്പ​നി. പു​ണ്യ​സ്ഥ​ല സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണി​ത്. ര​ണ്ടു​ ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ന​വീ​ക​രി​ക്കും.

സ​ന്ദ​ർ​ശ​ക​രു​ടെ ബ​സു​ക​ൾ​ക്കും കാ​റു​ക​ൾ​ക്കും പൊ​തു​പാ​ർ​ക്കി​ങ്, നി​ല​വി​ലു​ള്ള ടോ​യ്‌​ല​റ്റു​ക​ൾ വി​ക​സ​നം, പു​തി​യ​വ നി​ർ​മി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​നം. റ​ഹ്​​മ മ​ല​യി​ലും പ​രി​സ​ര​ത്തും കൂ​ടു​ത​ൽ വെ​ളി​ച്ചം. അ​ന്ത​രീ​ക്ഷ ചൂ​ട്​ കു​റ​ക്കു​ന്ന​തി​ന് ജ​ല​ധാ​ര. പ്ര​ദേ​ശ​ത്ത്​ ത​റ മു​ഴു​വ​ൻ പ​ച്ച വി​രി​ക്ക​ൽ, ഇ​രി​പ്പി​ടം, ന​ട​പ്പാ​ത എ​ന്നി​വ ഒ​രു​ക്ക​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഗൈ​ഡ​ൻ​സ്, ടി.​വി ചാ​ന​ൽ പ്ലാ​റ്റ്‌​ഫോം, സു​ര​ക്ഷ​നി​രീ​ക്ഷ​ണ ട​വ​ർ, സ​ർ​ക്കാ​ർ സേ​വ​ന ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യും നി​ർ​മി​ക്കു​മെ​ന്ന് കി​ദാ​ന വി​ക​സ​ന ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jabal Rahmah
News Summary - in Jabal Rahmah prepares excellent facilities and services
Next Story