സൗദിയിൽ ഇന്ന് മഴക്കുവേണ്ടി നമസ്കരിക്കും
text_fieldsജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴക്കുവേണ്ടി നമസ്കാരം നിർവഹിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.
റോയൽ കോർട്ടാണ് സൽമാൻ രാജാവിെൻറ ആഹ്വാനം പുറത്തുവിട്ടത്. പ്രവാചകചര്യയുടെ ഭാഗമാണ് മഴക്കുവേണ്ടിയുള്ള നമസ്കാരം.
രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും സാധ്യമാകുന്ന ആളുകൾ മഴക്കുവേണ്ടിയുള്ള നമസ്കാരം നിർവഹിക്കാൻ ശ്രമിക്കണമെന്നും റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സൽമാൻ രാജാവിെൻറ ആഹ്വാനത്തെ തുടർന്ന് രാജ്യത്തെ പള്ളികളിൽ മഴക്കു വേണ്ടിയുള്ള നമസ്കാരത്തിന് സമയം നിർണയിച്ചതായി മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൂര്യോദയത്തിനുശേഷം 15 മിനിറ്റ് കഴിഞ്ഞാൽ നമസ്കാരം തുടങ്ങും. പള്ളികൾ നമസ്കാരത്തിന് ഒരുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിച്ച് നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കുകയും വേണമെന്ന് പള്ളി ജീവനക്കാരോട് മതകാര്യവകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.