Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാം​സ്​​കാ​രി​ക...

സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ സൗ​ദി-​ചൈ​ന സ​ഹ​ക​ര​ണം

text_fields
bookmark_border
സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ സൗ​ദി-​ചൈ​ന സ​ഹ​ക​ര​ണം
cancel
camera_alt

സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ലൈ​ബ്ര​റി​യും ഹൗ​സ്​ ഓ​ഫ്​ വി​സ്​​ഡം ചൈ​ന​യും ധാ​ര​ണ​യി​ൽ ഒ​പ്പു​വെ​ച്ച ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

ജി​ദ്ദ: റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പ​ബ്ലി​ക്​ ലൈ​ബ്ര​റി​യും ഹൗ​സ്​ ഓ​ഫ്​ വി​സ്​​ഡം ചൈ​ന​യും ത​മ്മി​ൽ സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​നു​ള്ള​ ധാ​ര​ണ​യി​ൽ ഒ​പ്പു​വെ​ച്ചു.

റി​യാ​ദി​ലെ ഖു​റൈ​സ്​​ റോ​ഡി​ലെ ആ​സ്ഥാ​ന​ത്ത്​ വെ​ച്ചാ​ണ്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ലൈ​ബ്ര​റി മേ​ധാ​വി ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​മു​ബാ​റ​ക്കും ഹൗ​സ് ഓ​ഫ് വി​സ്ഡം ഗ്രൂ​പ് ഫോ​ർ ക​ൾ​ച്ച​റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ മാ​യോ​ങ്‌ ലി​യാ​ങ്ങും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. സം​സ്കാ​രം, വി​ജ്ഞാ​നം, ഭാ​ഷ, ഇ​ത​ര മേ​ഖ​ല​ക​ൾ എ​ന്നീ രം​ഗ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ധാ​ര​ണ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ഹ​ക​ര​ണം ഇ​രു​ക​ക്ഷി​ക​ൾ​ക്കും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും. പു​സ്​​ത​ക​ങ്ങ​ളു​ടെ മൊ​ഴി​മാ​റ്റം, പ്ര​സി​ദ്ധീ​ക​ര​ണ​ത്തി‍െൻറ​യും കൈ​മാ​റ്റം, പ​ര​സ്പ​ര സാം​സ്കാ​രി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ശാ​സ്ത്ര-​വി​ജ്ഞാ​ന യോ​ഗ​ങ്ങ​ൾ, പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ള്ള സ​ഹ​ക​ര​ണം ധാ​ര​ണ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​വി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തെ​യും സം​രം​ഭ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കാ​ൻ ശ്ര​മി​ക്കും. സാം​സ്കാ​രി​ക പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ന്ന​തി​നും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത സം​സ്കാ​ര​ത്തെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​യും കു​റി​ച്ച് സം​യു​ക്ത​മാ​യി ഫോ​റ​ങ്ങ​ളും വി​ദ​ഗ്ധ സം​ഭാ​ഷ​ണ​ങ്ങ​ളും എ​ക്സി​ബി​ഷ​നു​ക​ളും മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ദി​യി​ലും ചൈ​ന​യി​ലും സം​ഘ​ടി​പ്പി​ക്കും.

വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സം​വ​ദി​ക്കാ​നു​മു​ള്ള ലൈ​ബ്ര​റി​യു​ടെ താ​ൽ​പ​ര്യ​ത്തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​സ്​​ഡം ചൈ​ന​യു​മാ​യു​ള്ള ധാ​ര​ണ​യെ​ന്ന് ലൈ​ബ്ര​റി മേ​ധാ​വി​ ഡോ. ​ബ​ന്ദ​ർ മു​ബാ​റ​ക്​ പ​റ​ഞ്ഞു.

ലൈ​ബ്ര​റി​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി‍െൻറ ച​ക്ര​വാ​ള​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും സൗ​ദി സം​സ്കാ​ര​ത്തെ അ​തി​‍െൻറ വി​വി​ധ ഘ​ട​ക​ങ്ങ​ളു​മാ​യി ലോ​ക​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്. പീ​ക്കി​ങ്​ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി ശാ​ഖ ആ​രം​ഭി​ച്ച​തു മു​ത​ൽ ലൈ​ബ്ര​റി​യും ചൈ​നീ​സ് സം​സ്‌​കാ​ര​വും ത​മ്മി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം മു​ൻ​നി​ർ​ത്തി​യു​മാ​ണ് ചൈ​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണം. സ​ൽ​മാ​ൻ രാ​ജാ​വി‍െൻറ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും പി​ന്തു​ണ ഇ​തി​നു​ണ്ട്. ഇ​തി​ലൂ​ടെ പ​രി​ഷ്കൃ​ത​വും വി​ശി​ഷ്ട​വു​മാ​യ ഒ​രു സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​നു​ള്ള പ്ര​തീ​ക്ഷ കൈ​വ​രി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് അ​റ​ബ്, ചൈ​നീ​സ് നാ​ഗ​രി​ക​ത​ക​ൾ ലോ​ക​ത്ത്​ ശാ​സ്ത്ര​ത്തി‍െൻറ അ​റി​വി‍െൻറ​യും വെ​ളി​ച്ചം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് വ്യ​ക്ത​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ പു​രാ​ത​ന നാ​ഗ​രി​ക​ത​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും വി​വി​ധ ശാ​ഖ​ക​ളു​ള്ള കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​റി​വും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​റി​വി‍െൻറ ഉ​റ​വി​ട​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ലൈ​ബ്ര​റി മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudhi-China Cooperation
News Summary - In the field of culture Saudhi-China Cooperation
Next Story