Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ സീ​സ​ണി​ലെ...

ജി​ദ്ദ സീ​സ​ണി​ലെ ഇ​ന്ത്യ​ൻ പ​രി​പാ​ടി​ക​ൾ ജൂ​ൺ ര​ണ്ടി​ന്

text_fields
bookmark_border
ജി​ദ്ദ സീ​സ​ണി​ലെ ഇ​ന്ത്യ​ൻ പ​രി​പാ​ടി​ക​ൾ ജൂ​ൺ ര​ണ്ടി​ന്
cancel
camera_alt

അ​മീ​ർ മാ​ജി​ദ്​ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റി​യ ഇ​ന്തോ​നേ​ഷ്യ​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ

Listen to this Article

ജി​ദ്ദ: ജി​ദ്ദ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ ജൂ​ൺ ര​ണ്ടി​ന് വ്യാ​ഴാ​ഴ്​​ച അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മേ​യ്​ 13ന്​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​​ക​ളാ​ണ്​​​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ജൂ​ൺ ര​ണ്ടി​ലേ​ക്കു​ മാ​റ്റി​യ​ത്. ജി​ദ്ദ​യി​ലെ അ​മീ​ർ മാ​ജി​ദ്​ പാ​ർ​ക്കി​ലാ​ണ്​ പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ഓ​ൺ​ലൈ​ൻ​വ​ഴി നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. അ​തേ​സ​മ​യം, ജി​ദ്ദ സീ​സ​ൺ പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ അ​മീ​ർ മാ​ജി​ദ്​ പാ​ർ​ക്കി​ൽ വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ളും ഷോ​ക​ളും തു​ട​രു​ക​യാ​ണ്.

ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​ മ​ണി മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ്​ പാ​ർ​ക്ക്​ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​​കൊ​ടു​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക വി​നോ​ദ​പ​രി​പാ​ടി​ക​ളോ​ടെ പാ​ർ​ക്ക് ദി​വ​സ​വും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്നു. 'സം​സ്​​കാ​ര​ങ്ങ​ളു​ടെ സം​ഗ​മം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ പാ​ർ​ക്കി​ലെ​ത്തി​യ​ത്.

'ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര' എ​ന്ന എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ്​ ഇ​ന്തോ​നേ​ഷ്യ​ൻ സാം​സ്​​കാ​രി​ക, ക​ലാ, വി​നോ​ദ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക പ​ര​സ്പ​രാ​ശ്രി​ത​ത്വം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യ​ങ്ങ​ളി​ലെ നാ​ഗ​രി​ക​ത​ക​ൾ, സം​സ്കാ​ര​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ക​ല​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സീ​സ​ണി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ൾ സീ​സ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Season 2022
News Summary - Indian events for the Jeddah season on June 2
Next Story