ഇന്ത്യൻ ഓവർസീസ് ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) റിയാദ് പ്രൊവിൻസ് കമ്മിറ്റിയും അൽ അബീര്‍ മെഡിക്കല്‍ സെൻററും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധത്തിലായ പ്രവാസികൾ കഴിഞ്ഞ രണ്ടുവർഷമായി മെഡിക്കൽ പരിശോധനകളിൽ കുറവ് വരുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർ അഭിപ്രായപ്പെട്ടു. മാറിയ ജീവിത സാഹചര്യത്തിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് വേണ്ടുന്ന പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ശുമൈസി അബീര്‍ മെഡിക്കല്‍ സെൻററിൽ നടത്തിയ ക്യാമ്പില്‍ ഇന്ത്യൻ ഓവർസീസ് അംഗങ്ങളെ കൂടാതെ, നിരവധി പ്രവാസികളും പങ്കെടുത്തു. അബീര്‍ ശുമൈസി മെഡിക്കല്‍ സെൻറര്‍ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ജോബിജോസിെൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പില്‍ സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. ബാലചന്ദ്രൻ, ദന്തരോഗ വിദഗ്ധൻ ഡോ. ജുനൈദ് എന്നിവരുടെ സേവനം ലഭ്യമാക്കി. ഇന്ത്യൻ ഓവർസീസ് ഫോറം നാഷനൽ പ്രസിഡൻറ് സജീവ് കുമാർ, റിയാദ് പ്രൊവിൻസ് പ്രസിഡൻറ് ആശിഷ് ദേശായി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.