ഇറാെൻറ പിന്തുണയിലാണ് ഹൂതികൾ പിടിച്ചുനിൽക്കുന്നതെന്ന് സഖ്യസേന വക്താവ്
text_fieldsറിയാദ്: ഇറാെൻറ പിന്തുണയിലാണ് ഹൂതികൾ പിടിച്ചുനിൽക്കുന്നതെന്ന് സഖ്യസേന വക്താ വ് കേണൽ തുർക്കി അൽമാലികി. കേവിഡ്-19നെ നേരിടുന്ന അസാധാരണ സാഹചര്യത്തിൽ ലോകരാജ്യ ങ്ങൾക്കിടയിലെ െഎക്യം തകർക്കാനും സൗദിയിലെ സിവിലിയന്മാർക്ക് നാശം വിതക്കാനും ലക്ഷ്യമിട്ടാണ് ഹൂതി ഭീകരർ കഴിഞ്ഞദിവസം സൗദിക്കുനേരെ മിസൈലാക്രമണം നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇറാെൻറ സഹായത്തോടെ യമനിലെ സൻആ, സഇദ എന്നിവിടങ്ങളിൽനിന്ന് സൗദിക്കുനേരെ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സിന് തടുത്തു നശിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സൈനികനടപടികളുടെ തുടക്കം മുതൽ ഇതുവരെ ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകളോ ഡ്രോണുകളോ വിക്ഷേപിച്ച് തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനോ വിജയം വരിക്കാനോ കഴിഞ്ഞിട്ടില്ല. ബാലിസ്റ്റിക് മിസൈലുകൾ സ്വന്തമാക്കിയ ലോകത്തെ ആദ്യത്തെ തീവ്രവാദ ഗ്രൂപ്പാണ് ഹൂതികൾ.
ഇറാെൻറ പിന്തുണയില്ലെങ്കിൽ ഹൂതികൾക്ക് അധികനാൾ പിടിച്ചുനിൽക്കാനാവില്ല. ഹൂതികൾ ആക്രമണം തുടരുന്നത് ഇറാൻ ഭരണകൂടത്തിെൻറ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ് ഥിരീകരിക്കുന്നതാണ്. യമൻ ജനതക്ക് ആഴത്തിൽ മുറിവുകളും കഷ്ടപ്പാടുകളുമുണ്ടാക്കിയാണ് ഹൂതികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹൂതികളുടെയും ഇറാൻ റെവല്യൂഷനറി ഗാർഡിെൻറയും ഭാഗത്തുനിന്ന് അബ്ഹ, ഖമീസ് മുശൈത് പട്ടണങ്ങളിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ വാക്കും പ്രവൃത്തിയും രണ്ടു തരത്തിലാണ്. വെടിനിർത്തലിന് െഎക്യരാഷ്ട്ര സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടപ്പോൾ ആദ്യം സ്വീകരിച്ച ഹൂതികൾ പിന്നീട് ലംഘിച്ചു. സൈനിക നടപടികൾ തുടങ്ങിയേശഷം 307 ബാലിസ്റ്റിക് മിസൈലുകളും 338 ഡ്രോണുകളും സൗദിക്കുനേരെ ഹൂതികൾ അയച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ലംഘനങ്ങൾ, ചെങ്കടലിന് തെക്ക് എണ്ണ, വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിനുള്ള ഭീഷണി തുടങ്ങിയ ദ്രോഹങ്ങൾ ഇതിനുപുറമെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.