ലബനാനിലെ സംഭവവികാസങ്ങളെ ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നു -സൗദി അറേബ്യ
text_fieldsറിയാദ്: ലബനാനിലെ സംഭവവികാസങ്ങൾ ഉത്കണ്ഠയോടെ നോക്കിക്കാണുകയാണെന്ന് സൗദി വിദേശ കാര്യാലയം അറിയിച്ചു. എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും മേഖലയേയും അവിടത്തെ ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽനിന്ന് അകറ്റാനും സൗദി അറേബ്യ അഭ്യർഥിക്കുന്നു. മേഖലയിൽ അക്രമം വ്യാപിക്കുന്നതിന്റെ അപകടത്തെക്കുറിച്ചും സുരക്ഷയിലും സ്ഥിരതയിലും ആക്രമണത്തെ തുടർന്നുണ്ടാകുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് ഓർമിപ്പിക്കുന്നു.
മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് സ്വാധീനമുള്ളതും സജീവവുമായ കക്ഷികളോടും അവരുടെ റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. ലബനാനിന്റെ സ്ഥിരത നിലനിർത്തേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി അതിന്റെ പരമാധികാരത്തെ മാനിക്കുന്നതിന്റെയും പ്രാധാന്യം സൗദി ഊന്നിപ്പറയുന്നുവെന്നും വിദേശ കാര്യാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.