ഇന്ത്യൻ രുചിപ്പെരുമയുമായി ലുലു കുക്കറിഷോയും മത്സരവും
text_fieldsറിയാദ്: ‘ലുലു ടേസ്റ്റി ഇന്ത്യ’ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി മലസ് ലുലു ഹൈപ്പർ മാർക്കറ്റിൽ പാചക മത്സരം നടന്നു. ലുലുവും ‘ഗൾഫ് മാധ്യമ’വും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്.
‘ചിക്കൻ കഡായി’യായിരുന്നു മത്സരവിഭവം. പ്രശസ്ത അന്തർദേശീയ ഇന്ത്യൻ ഷെഫ് വിക്കി രത്നാനി മൂല്യനിർണയത്തിനു ശേഷം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുബീൻ സുൽത്താന (ഹൈദരാബാദ്) ഒന്നാം സ്ഥാനം നേടി. മുഹമ്മദി ബീഗം, മസ്റത്ത് ജഹാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഷെഫ് നയിച്ച ലൈവ് കുക്കറിഷോയും ഫുഡ് ഇൻസ്റ്റൻറ് ക്വിസ് മത്സരവും പരിപാടിക്ക് മാറ്റ് പകർന്നു. കുടുംബങ്ങളടക്കം നിരവധി പേർ മലസ് ലുലുവിൽ എത്തിയിരുന്നു. ലുലു ഉദ്യോഗസ്ഥരും ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രശസ്ത റേഡിയോ ജോക്കി അലീസ (ദുബൈ) അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.