ലുലു ഹൈപ്പർമാർക്കറ്റ് ‘വേൾഡ് ഫുഡ് ഫെസ്റ്റിവലി’ന് തുടക്കം
text_fieldsഅൽ ഖോബാർ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോക ഭക്ഷ്യമേളക്ക് തുടക്കമായി. ബുധനാഴ്ച ആരംഭിച്ച മേള ഒക്ടോബർ എട്ട് വരെ നീളും. സൗദിയിലെ വിവിധ ഔട്ട്ലറ്റുകളിൽ വിപുലമായ ഒരുക്കത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രുചികരമായ ഭക്ഷണങ്ങൾ മേളയിൽ അണിനിരക്കുന്നുണ്ട്. സൗദിയിലെ ഭക്ഷണ പ്രേമികൾക്ക് ആഘോഷമൊരുക്കുന്ന ഭക്ഷ്യമേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പാചക വിദഗ്ധർ അതിഥികളായെത്തും.
ഭക്ഷ്യയിനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സമുദ്രവിഭവങ്ങൾ, മാംസം, ഫ്രോസൺ പാലുൽപന്നങ്ങൾ, ഗ്രിൽഡ് മീറ്റ് എന്നിങ്ങനെയുള്ള എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും അതിശയകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലും തത്സമയ പാചകമത്സരങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഔട്ട്ലറ്റുകളായ ദമ്മാം ലുലു മാൾ, ജുബൈൽ ഷാത്തി മാൾ, സൈഹാത്ത്, അൽ റയാൻ, അൽറാക്ക, ഹഫർ അൽ ബാത്വിൻ എന്നിവിടങ്ങളിൽ പാചകരംഗത്തെ പ്രമുഖരായ ഫിറോസ് ചുട്ടിപ്പാറ, ലലാ മലപ്പുറം, ഫഹദ് അൽ ഷുയ്യബി, അബ്ദുൽ മാലിക് അൽ സുൽമി, അലി ഹാത്തബ് മുഹമ്മദ് വാഫി എന്നിവർ രുചി പകരാനെത്തും.
ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ സീസൺ രണ്ടിന്റെ ഉദ്ഘാടനം അൽ ഖോബാറിൽ പ്രൗഢമായ ചടങ്ങുകളോടെ നടന്നു. മലയാളി ഫുഡ് ബ്ലോഗറും ട്രാവൽ മാസ്റ്ററും സമൂഹ മാധ്യമ ഇൻഫ്ലുവൻസറുമായ ഫിറോസ് ചുട്ടിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ, റീജനൽ മാനേജർ സലാം സുലൈമാൻ, എക്സിക്യൂട്ടിവ് മാനേജർ മുഹമ്മദ് അഹമ്മദ് അബ്ദുൽ ജലീൽ ബുബുഷായിത്ത്, അൽ ഖോബാർ ബ്രാഞ്ച് ജനറൽ മാനേജർ ശ്യാം ഗോപാൽ എന്നിവർ പങ്കെടുത്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി, വിവിധ ഡിപ്പാർട്മെന്റ് മാനേജർമാരായ ജെമ്നാസ്, റെനീസ്, സുരേഷ്, അനസ്, ഖാലിദ്, ഷെഗ്രി, അഹമ്മദ്, മാർക്കറ്റിങ് പ്രതിനിധികളായ അനൂപ്, ഷിജാസ്, ഷിഹാബ്, മെയ്ത്തം യൂസഫ് അൽനാസർ, ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.