സെമിക്ക് മുമ്പേ ഒരു ഫൈനൽ പോരാട്ടമൊരുക്കി ലുലു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാര്‍ക്കറ്റുകളില്‍ 10, 20, 30 റിയാലിന് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ലുലുവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിരിക്കും ഇതെന്ന് മാനേജ്മെന്റ് അറിയിച്ചു. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഏറ്റവും ജനപ്രിയ പ്രമോഷനാണിത്.
പഴം പച്ചക്കറികള്‍, മത്സ്യം, മാംസം, മധുരപലഹാരങ്ങള്‍, ഹോട്ട് ഫുഡ്, മറ്റു ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവർധക വസ്തുക്കൾ, റെഡിമെയ്ഡ്സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫൂട്ട് വെ യര്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി അടക്കമുള്ള ആയിരത്തോളം ഉല്പന്നങ്ങളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രമോഷനില്‍ ലഭിക്കുന്നത്. മികച്ച ഗുണമേന്മയുള്ള, ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഉല്പന്നങ്ങളാണ് ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.