ഉത്സവരാവായി ലുലു റിയാദ് ടാക്കീസ് ഡി.ജെ നാടൻപാട്ടുത്സവം
text_fieldsറിയാദ്: റിയാദിലെ കലാകായിക, സാംസ്‌കാരിക, സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ലുലു ഹൈപ്പർ മാർക്കറ്റ് മലാസുമായി സഹകരിച്ച്, ലുലു ഓഡിറ്റോറിയത്തിൽ സംഗീത സംവിധായകനും ഗായകനുമായ സത്യജിത് സിബുൽ നയിച്ച നാടൻപാട്ടുത്സവം സീസൺ 4 അരങ്ങേറി. മണ്ണിന്റെ മണമുള്ള പാട്ടുകൾ ഡി.ജെയുടെ അകമ്പടിയോടുകൂടി പ്രേക്ഷകരിലെത്തിയപ്പോൾ അത് വേറിട്ട അനുഭവമായി.
നാടൻപാട്ടിനെ ജനകീയമാക്കാൻ മുഖ്യപങ്കുവഹിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ അതുല്യ പ്രതിഭ കലാഭവൻ മണിയുടെ ആറാം അനുസ്മരണത്തിന്റെ ഭാഗമായിട്ടായിരുന്നു നാടൻപാട്ടുത്സവം.
കലാഭവൻ മണിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.
വൈസ് പ്രസിഡന്റ് നബീൽ ഷായുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു.
ലുലു മലാസ് ജനറൽ മാനേജർ ആസിഫ് തിരുവങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, ഷാജു വാലപ്പൻ, കബീർ പട്ടാമ്പി, പ്രോഗ്രാം കൺവീനർ ജംഷാദ് വക്കയിൽ, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, ഡൊമിനിക് സാവിയോ, കോഓഡിനേറ്റർ ഷൈജു പച്ച, പി.ആർ.ഒ സാജിദ് നൂറനാട്, സാബിത് കൂരാച്ചുണ്ട്, മാധ്യമപ്രതിനിധി സുലൈമാൻ വിഴിഞ്ഞം, ഷഫീഖ് നാസർ, ഷഹീർ ബ്ലൂമേക്സ്, ഷമീർ, റയിസ്, നിബിൻ ഇന്ദ്രനീലം, ഷമീർ ബാബു, നസീം നസീർ എന്നിവർ സംസാരിച്ചു. ട്രഷറർ സിജോ മാവേലിക്കര നന്ദി പറഞ്ഞു.
പ്രേക്ഷകർ ആവശ്യപ്പെടുന്ന ഗാനങ്ങളാലപിച്ച് അവരോടൊപ്പം ആടിപ്പാടി സത്യജിത് സിബുൾ അക്ഷരാർഥത്തിൽ എല്ലാവരുടെയും മനംകവർന്നു.
കൂടാതെ, റിയാദ് ടാക്കീസിന്റെ കലാകാരന്മാർ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച നാടൻപാട്ടുകളും പരിപാടിക്ക് കൊഴുപ്പേകി. തങ്കച്ചൻ വർഗീസ്, ഹരി കായംകുളം, സജീർ സമദ്, മഹേഷ് ജയ്, സാജിർ മുഹമ്മദ്, ഷാൻ പെരുമ്പാവൂർ, കൃഷ്ണ അരവിന്ദ്, റിസ്വാൻ, സോണി ജോസഫ്, സന്തോഷ് തോമസ്, ജോയ് മാത്യു, പോൾ, റോബിൻ മത്തായി എന്നിവർ അണിനിരന്നു. അനശ്വര അഭിനയ പ്രതിഭ കെ.പി.എ.സി ലളിതക്ക് പ്രണാമം അർപ്പിച്ച് സുരേഷ് കുമാർ ഗാനം ആലപിച്ചു. ജിൽജി മാളവന, റാഫി തെന്നല, ഷബീർ വടക്കയിൽ, യാസ്മിൻ അഹമ്മദ്, നൂപുര നൃത്ത വിദ്യാലയം കലാക്ഷേത്ര കുഞ്ഞുമുഹമ്മദ് മാഷും ടീമും അവതരിപ്പിച്ച സെമിക്ലാസിക് നൃത്തങ്ങളും എബി കിഴക്കേക്കര, ഗിരീഷ് കളരിക്കൽ, സനു സുദർശൻ, എയ്‌തൻ ഋതു അയിലാളത്ത്, ആൻലിയ സൂസൻ അനീഷ്, അബിയ സൂസൻ മാത്യു എന്നിവരുടെ വിവിധ പരിപാടികളും ഷാഹിന ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി. ചടങ്ങിൽ നാലു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന റിയാദിലെ കലാസാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളികളുമായി പ്രവാസമണ്ണിലും ഓളംതീർത്തു. രാജൻ കാരിച്ചാലിന് യാത്രയയപ്പ് നൽകി.
സൗദിയിൽ നിരവധി വേദികളിൽ അവതാരകനായി ജൈത്രയാത്ര തുടരുന്ന സജിൻ നിഷാന് റിയാദ് ടാക്കീസ് സ്നേഹാദരവ് നൽകി. ശബ്ദനിയന്ത്രണം ജോസ് കടമ്പനാട് നിർവഹിച്ചു.
സജിൻ നിഷാൻ അവതാരകനായിരുന്നു. ലുലു മുഖ്യപ്രായോജകരും സ്‌കൈലൈൻ കാർഗോ സഹപ്രയോജകരുമായിരുന്ന പരിപാടിക്ക് ലുബൈബ് കൊടുവള്ളി, റിജോഷ് കടലുണ്ടി, ഷൈൻദേവ്, അഷ്‌റഫ് അപ്പകാട്ടിൽ, ജബ്ബാർ പൂവാർ, അനസ് കെ.ആർ, സജിത്ത് ഖാൻ, അനിൽകുമാർ തംബുരു, പ്രദീപ് കിച്ചു, സുൽഫി കൊച്ചു, ബാലഗോപാലൻ, ഷാഫി നിലമ്പൂർ, വരുൺ കണ്ണൂർ, അൻഷാദ്, സനൂപ് രയരോത്ത്, സുനിൽ ബാബു എടവണ്ണ, ജോണി തോമസ്, നൗഷാദ് പള്ളത്ത്, ഷാനവാസ് ആലുങ്കൽ, ഷംസു തൃക്കരിപ്പൂർ, നെയിം നാസ്, അൻവർ യൂനുസ്, റജീസ്, ഷഹനാസ്, നവാസ് കണ്ണൂർ, നൗഷാദ് പുനലൂർ, നിസാർ പള്ളികശ്ശേരി, ബാബു കണ്ണോത്ത്, ഷാഹുൽ പൂവാർ, അൻസാർ കൊടുവള്ളി, ഷമീർ, അനീസ്, ഷാനിൽ, ശിഹാബ്, സുനീർ, ഷംനാസ് അയ്യൂബ്, സിയാവുദ്ദീൻ, ജിസോ തോമസ്, നസീർ, ഷബീർ സലീം, ഷാനവാസ്, അശോക്, അഖിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.