തംഹീദുൽ മർഅ പഠിതാക്കളുടെ സംഗമം
text_fieldsറിയാദ്: റിയാദിലെ പ്രവാസി വനിതകൾക്കായി തനിമ വനിതവേദി തംഹീദുൽ മർഅ: എന്ന പേരിൽ പ്രവാസി വനിതകളുടെ ഇസ്‍ലാമിക വിദ്യാഭ്യാസ പുരോഗതിയും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തിയ കോഴ്സിന്റെ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. അഞ്ചു വർഷമായി നടത്തിവരുന്ന കോഴ്സിന്റെ അഞ്ചാമത്തെ ബാച്ചിലെ പഠിതാക്കളാണ് പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങിയത്. സംഗമത്തിന്റെ ഭാഗമായി ഉന്നത വിജയം നേടിയ പഠിതാക്കൾക്ക് മെമന്റോയും മെഡലുകളും സർട്ടിഫിക്കറ്റുകളും നസീറ റഫീഖ്, ബുഷ്റ ഹനീഫ്, ജസീല അസ്മർ, മുഹ്സിന ഗഫൂർ, സുമയ്യ അഹ്മദ്, ഹുദ മൻഹാം എന്നിവർ വിതരണം ചെയ്തു.
തംഹീദുൽ മർഅ: രക്ഷാധികാരി നസീറ റഫീഖ് ആമുഖപ്രസംഗവും മുഹ്സിന ഗഫൂർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. പഠിതാവായ ഷഫീന സുനീർ, കഴിഞ്ഞ ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഷാജന റിയാസ്, അധ്യാപിക റുക്സാന ഇർഷാദ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. തനിമ നോർത്ത് സോൺ വനിത പ്രസിഡന്റ് ബുഷ്റ ഹനീഫ്, ഹഫ്‌സ ഹാരിസ്, റഷീഖ, റെയ്ഹാന ഷുക്കൂർ, സബ്ന ലത്തീഫ്, സഹീല സിദ്ദീഖ്, ഷബീബ റഷീദ് എന്നിവർ നേതൃത്വം നൽകി. സനിത മുസ്തഫ ഖിറാഅത്തും ആബിദ സാഹിർ പരിഭാഷയും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.