എം.ഇ.എസ് കുടുംബസംഗമം
text_fieldsറിയാദ്: എം.ഇ.എസ് കുടുംബസംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ വൈജ്ഞാനിക കായിക പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ചു.പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഫൈസൽ പൂനൂർ, എൻജി. ഹുസൈൻ അലി, സത്താർ കായംകുളം, അൻവർ ഐദീദ്, എൻജി.മുഹമ്മദ് ഇക്ബാൽ, ഡോ. അബ്ദുൽ അസീസ്, നവാസ് റഷീദ്, സലീം പള്ളിയിൽ, മുജീബ് മൂത്താട്ട്, നാസർ ഒതായി, സൽവാ ഐദീദ്, ഷഫ്ന നിഷാൻ, ഷഫ്ന ഫൈസൽ, നജ്മ നിസാർ, ഷെറിൻ നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യതി മുഹമ്മദ് അലി വൈജ്ഞാനിക കായിക പരിപാടികൾക്ക് നേതൃത്വം നൽകി.ഷഫീഖ് പാനൂർ സൈബർ ലോകത്തെ സൂക്ഷ്മതയെക്കുറിച്ച് ക്ലാസും നടത്തി. 2021-2022 കാലത്തെ 10, 12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫിദാ നവാസ്, ഫെമിൻ ഫാത്തിമ, ഹനിൻ ഫാത്തിമ, അനസ് മുഹമ്മദ്, ഹന സത്താർ എന്നിവരെയും വിവിധ പരീക്ഷകളിൽ ടാലൻറ് അവാർഡ് ഉൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കിയ കാഷിഫ് ഷഫീഖിനും മനാൽ ഐദീദിനെയും ഫലകങ്ങൾ നൽകി ആദരിച്ചു.
നിസാർ അഹമ്മദ്, അബ്ദുറഹ്മാൻ മറായി, അബ്ദുൽ ഖാദർ, ഹബീബ് പിച്ചൻ, ഷനോജ് അരീക്കോട്, മുഹമ്മദ് ഖാൻ പത്തനംതിട്ട, അബ്ദുൽസലാം ഇടുക്കി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സാംസ്കാരിക സദസ്സ് ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി ചെയർമാൻ മുഹ്‍യിദ്ദീൻ സഹീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.