എം.എസ്.എഫ് ബാലകേരളം യൂനിറ്റ് സൗദിയിലും
text_fieldsദമ്മാം: കെ.എം.സി.സിക്ക് കീഴിൽ എം.എസ്.എഫ് ബാലകേരളം യൂനിറ്റ് ദമ്മാമിൽ രൂപവത്കരിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ അസ്‌ലം കോളക്കോടൻ ബാലകേരളത്തെക്കുറിച്ച് വിശദീകരിച്ചു. കുട്ടികൾ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണെന്നും അവരിൽ നല്ല ചിന്തയും നല്ല പ്രവൃത്തിയും ഉരുത്തിരിയുന്നതിനാവശ്യമായ പൊതുവേദി ഒരുക്കുകയും കുട്ടികളിൽ രാഷ്ട്രീയവും സാമൂഹികവും ധാർമികവുമായ അവബോധം ഉണ്ടാക്കലുമാണ് ബാല കേരളത്തിന്‍റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
ബാലകേരളം യൂനിറ്റ് ഭാരവാഹികളായി നദ ഫാത്തിമ (ചെയർപേഴ്സൻ), ടി.കെ. മുഹമ്മദ് (പ്രസി.), അഹമ്മദ് അസ്‌ലം (ജന.സെക്ര.), നയീം റഹ്‌മാൻ (ട്രഷ.), ഷഹബ മെഹ്‌വിഷ് (ഓർഗ.സെക്ര.), ഫരീദ് നൗഷാദ്, നൗറീൻ സൈനുൽ ആബിദീൻ, അൽസാബിത്ത് കരീം (വൈ.പ്രസി.), മുഹമ്മദ് സയാൻ, മുഹമ്മദ് അജ്‌ലാൻ, ഷസാന മെഹ്‌റീൻ (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കോഓഡിനേറ്റർ ഫൈസൽ ഇരിക്കൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പരിശീലകൻ മൊയ്ദീൻകുട്ടി കുട്ടികളുമായി സംവദിച്ചു. അബ്ദുൽ ഖാദർ, റഹ്മാൻ കാരയാട്, അമീറലി കൊയിലാണ്ടി, അബ്ദുറഹ്മാൻ പൂനൂർ, ഷബീർ വെള്ളാടത്ത് തുടങ്ങിയവർ സംസാരിച്ചു.
മഹമൂദ് പൂക്കാട്, നജ്മുദ്ദീൻ, ഖാദർ അണങ്കൂർ, അഷ്‌റഫ് ആളത്ത്, സലാം മുയ്യം, സൈനുൽ ആബിദീൻ, സ്വലാഹുദ്ദീൻ, അഫ്സൽ വടക്കേക്കാട്, ജൗഹർ കുനിയിൽ, ബൈജു കുട്ടനാട്, കെ.വി. അബ്ദുറഹ്‌മാൻ, വാഹീദ് റഹ്മാൻ, ഷബീർ രാമനാട്ടുകര, ഷൗക്കത്ത് അടിവാരം, കരീം, ഷാനി, ഷബീർ അലി അമ്പാടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഹാദിയ ഫൈസൽ ഖിറാഅത്ത് നിർവഹിച്ചു. മുജീബ് കൊളത്തൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.