Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 3:23 AM GMT Updated On
date_range 23 Feb 2019 3:23 AM GMTആലിപ്പറമ്പ് സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പരേതനായ കണക്കഞ്ചേരി മുഹമ്മദ് ഹാജിയുടെ മകൻ സൈതലവി (53) ജിദ്ദയിൽ നിര്യാതന ായി. അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോവാൻ ഒരുങ്ങുന്നതിനിടെയാണ് മരണം. ജിദ്ദയിലും മദീനയിലുമായി 28 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ബനീ മാലിക്കിൽ മിഠായിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. സാമൂഹിക പ്രവർത്തകരായ നൗഷാദ് മമ്പാട്, ശിഹാബുദ്ദീൻ കൂരാട് എന്നിവരുടെ സഹായത്തോടെ നിയമപരമായ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തിങ്കളാഴ്ച്ച നാട്ടിൽ കൊണ്ടുപോകും. മരുമകൻ ഇഖ്ബാൽ മൃതദേഹത്തിെൻറ കൂടെ നാട്ടിൽ പോവുന്നുണ്ട്. ഷാർജയിലുള്ള മകൻ ഫാസിൽ നാട്ടിലെത്തിയിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മകൾ: ആരിഫ. മാതാവ്: ഉമ്മു കുൽസു. സാമൂഹിക പ്രവർത്തകനായ ഉമ്മർ മാസ്റ്ററടക്കം നാല് സഹോദരൻമാരുണ്ട്. ആസ്യ ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story