Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാല്​ ജോലികളിൽ ഞായറാഴ്​ച മുതൽ സൗദി ജീവനക്കാർ​ മാത്രം
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാല്​ ജോലികളിൽ...

നാല്​ ജോലികളിൽ ഞായറാഴ്​ച മുതൽ സൗദി ജീവനക്കാർ​ മാത്രം

text_fields
bookmark_border
Listen to this Article

ജിദ്ദ: നാല്​ തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക്​ മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്​ച പ്രാബല്യത്തിൽ വരും. ഓഫിസ്​ സെക്രട്ടറി, ട്രാൻസ്​ലേറ്റർ, സറ്റോർ​ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ്​ സമ്പൂർണമായും സ്വദേശിവത്​കരിക്കുന്നത്​.

കഴിഞ്ഞ ഒക്​ടോബറിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്​. ഇതോടെ സെക്രട്ടറി, ട്രാൻസ്​ലേറ്റർ, സ്​റ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ തസ്​തികകൾ 100​ ശതമാനം സ്വദേശികൾക്ക്​ മാത്രമായിരിക്കും. സ്വദേശികളായ യുവതീയുവാക്കൾക്ക്​ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്​. 20,000 തൊഴിലവസരങ്ങളാണ്​ ഇതിലൂടെ സ്വദേശികൾക്ക്​ ലഭിക്കുക.

ട്രാൻസ്​ലേറ്റർ, സ്​റ്റോർ കീപ്പർ എന്നീ ജോലികൾക്ക്​ ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായും നിജപ്പെടുത്തി​. മാർക്കറ്റിങ്​ വിഭാഗത്തിൽ അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ്​ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു​. ഈ തീരുമാനവും ഞായറാഴ്​ച​ മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ 12,000 തൊഴിലവസരങ്ങളാണ്​ ലക്ഷ്യമിടുന്നത്​. മാർക്കറ്റിങ്​ ജോലികളിലേർപ്പെടുന്നവർക്ക്​ കുറഞ്ഞ ശമ്പളം 5,500 റിയാലായും നിജപ്പെടുത്തി.

സ്വദേശിവത്​കരണ നടപടികളുടെ വിശദാംശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്​. പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്​ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയുണ്ടാകുമെന്ന്​ മന്ത്രാലയം​ മുന്നറിയിപ്പ്​ നൽകി​. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്​ പ്രോത്സാഹനവും പിന്തുണയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - Of the four jobs, only Saudi employees have been employed since Sunday
Next Story