Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനേ​ര​റി​വി​െൻറ...

നേ​ര​റി​വി​െൻറ പ്ര​കാ​ശം പ​ര​ത്തു​ന്ന​വ​ർ!

text_fields
bookmark_border
നേ​ര​റി​വി​െൻറ പ്ര​കാ​ശം പ​ര​ത്തു​ന്ന​വ​ർ!
cancel
camera_alt

ശ​മീ​ർ മ​ജ്​​ദ​ൽ, ദ​മ്മാം

അ​റി​വെ​ന്ന അ​ന​ന്ത​മാ​യ ആ​ഴി​യി​ൽ​നി​ന്ന്​ തി​രി​ച്ച​റി​വി​െൻറ അ​മൂ​ല്യ​മാ​യ വി​ത്തു​ക​ൾ പാ​കി നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​ക​ളെ കൊ​യ്തെ​ടു​ക്കു​ന്ന പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ ഓ​ർ​മ​ക​ളി​ൽ ഒ​ര​ധ്യാ​പ​ക​ദി​നം കൂ​ടി ക​ട​ന്നു​പോ​കു​ന്നു. ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ഉ​പ​രാ​ഷ്​​ട്ര​പ​തി സ​ർ​വേ​പ്പി​ള്ളി രാ​ധാ​കൃ​ഷ്​​ണ​െൻറ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നെ അ​ധ്യാ​പ​ക​ദി​ന​മാ​യി ആ​ച​രി​ച്ച് തു​ട​ങ്ങി​യ​ത് മു​ത​ൽ ഈ ​ദി​ന​ത്തെ ന​മ്മ​ൾ ബ​ഹു​മാ​ന​പൂ​ർ​വം ആ​ഘോ​ഷി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു. മാ​റു​ന്ന ന​വ​ലോ​ക​ക്ര​മ​ത്തി​ലും ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​െൻറ പ​വി​ത്ര​ത​യും നേ​ര​റി​വി​േ​ൻ​റ​യും മൂ​ല്യ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് പു​തി​യ ത​ല​മു​റ​ക്ക്​ ഓ​ർ​ക്കാ​നു​ള്ള ദി​നം.

അ​ധ്യാ​പ​നം എ​ന്ന​ത് കേ​വ​ലം ഉ​പ​ജീ​വ​ന ജോ​ലി മാ​ത്ര​മ​ല്ല, മ​റി​ച്ച് ആ​സ്വ​ദി​ച്ച് ചെ​യ്യാ​വു​ന്ന ന​ല്ലൊ​രു ക​ല​യും ക​ർ​മ​വും കൂ​ടി​യാ​ണ്.

പ്ര​വാ​സ​ത്തി​െൻറ ഈ ​വി​ര​സ​ത​ക​ളി​ൽ പ​ല​പ്പോ​ഴും ഓ​ർ​മ​ക​ൾ മ​ന​സ്സി​നെ പ്ര​വാ​സ​ത്തി​ലെ​ത്തു​ന്ന​തി​ന് മു​മ്പ്​ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി ചു​രു​ങ്ങി​യ കാ​ല​മെ​ങ്കി​ലും ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യും നി​റ​ഞ്ഞ മ​ന​സ്സോ​ടെ​യും പ​രി​ല​സി​ച്ചി​രു​ന്ന ആ ​പ​ഴ​യ അ​ധ്യാ​പ​ന​കാ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വാ​റു​ണ്ട്.

വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യ ആ​യി​ര​ങ്ങ​ളി​ൽ പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ പ്രി​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നു.

അ​വ​രി​ൽ പ​ല​രും ഇ​ന്ന് ജീ​വി​ത​ത്തി​െൻറ പ​ല​പ​ല മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങു​ന്ന​ത് കാ​ണു​മ്പോ​ൾ വ​ലി​യ ചാ​രി​താ​ർ​ഥ്യം അ​നു​ഭ​വ​പ്പെ​ടു​ന്നു.

ലോ​ക​ത്തെ​വി​ടെ​യാ​ണെ​ങ്കി​ലും ഏ​ത് തി​ര​ക്കേ​റി​യ വീ​ഥി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും ഇ​ന്നും മാ​ഷേ​ന്നൊ​രു പി​ൻ​വി​ളി പ​ല​പ്പോ​ഴും കാ​തു​ക​ളി​ലെ​ത്താ​റു​ണ്ട്. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ എ​വി​ടെ​യെ​ങ്കി​ലും പ​ഠി​പ്പി​ച്ച വി​ദ്യാ​ർ​ഥി​യാ​വും. മ​റ്റെ​ല്ലാ നാ​ട്യ​ങ്ങ​ളും അ​ഴി​ച്ചു​വെ​ച്ച് അ​പ്പോ​ൾ ഒ​രു​നി​മി​ഷം വീ​ണ്ടും ആ ​പ​ഴ​യ അ​ധ്യാ​പ​ക​നാ​വും.

സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും ബ​ഹു​മാ​നാ​ദ​ര​വു​ക​ൾ​ക്കു​മ​പ്പു​റം അ​പ്പോ​ൾ ല​ഭി​ക്കു​ന്ന ആ ​സ​ന്തോ​ഷ​വും പ്രാ​ർ​ഥ​ന​ക​ളും ത​ന്നെ​യാ​ണ് ഇ​ന്നും എ​ല്ലാ​ത്തി​നു​മ​പ്പു​റം എ​െൻറ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ഞാ​ൻ കാ​ണു​ന്ന​ത്. വി​ധി​ക്കൊ​പ്പം ജീ​വി​ത പ്രാ​രാ​ബ്​​ധ​ങ്ങ​ളു​ടെ ന​ടു​ക്ക​യ​ങ്ങ​ളി​ൽ തു​ഴ​ഞ്ഞ് ഇ​ഷ്​​ട​പ്പെ​ട്ട പ്ര​ഫ​ഷ​നെ ഉ​പേ​ക്ഷി​ച്ച് പ്ര​വാ​സ​ത്തെ പു​ണ​ർ​ന്നു​ക​ഴി​യു​മ്പോ​ഴും എ​ല്ലാ ന​ഷ്​​ട​ത്തി​നു​മ​പ്പു​റം അ​ത് ത​ന്നെ​യാ​ണെ​െൻറ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യ​വും.!!!

പു​തി​യ ത​ല​മു​റ​ക്ക്​ നേ​ര​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം ആ​ത്മ​വി​ശ്വാ​സ​വും ജീ​വി​ത​ല​ക്ഷ്യ​വും പ​ക​ർ​ന്നു​ന​ൽ​കാ​ൻ ര​ക്ഷി​താ​ക്ക​ളേ​ക്കാ​ൾ ക​ഴി​യു​ന്ന​ത് അ​ധ്യാ​പ​ക​ർ​ക്കാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ ധാ​ർ​മി​ക നൈ​പു​ണ്യം വേ​ണ്ട​തും അ​ധ്യാ​പ​ക​ർ​ക്കു​ത​ന്നെ​യാ​ണ്. മാ​റു​ന്ന ലോ​ക​ത്ത് വി​ദ്യാ​ഭ്യാ​സം നേ​ടു​ക എ​ന്നു​ള്ള​തും അ​ത് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്നു​ള്ള​തും കേ​വ​ലം ഒ​രു ധ​ന​സ​മ്പാ​ദ​ന മാ​ർ​ഗ​ത്തി​നാ​യി മാ​ത്ര​മാ​വു​മ്പോ​ൾ മൂ​ല്യ​ങ്ങ​ൾ പ​ല​തും ന​മു​ക്ക് ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​വാ​ൻ ക​ഴി​യാ​തെ പോ​കു​ന്നു​ണ്ട്. അ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടു​ന്ന പ​ണ​ത്തി​െൻറ മൂ​ല്യ​ത്തി​ന് പൊ​ന്നി​നേ​ക്കാ​ൾ വി​ല​പി​ടി​പ്പു​ണ്ടെ​ന്ന് കു​ട്ടി​ക​ളോ​ട് വെ​റു​തെ പ​റ​യു​ക മാ​ത്ര​മാ​ക​രു​ത് അ​ധ്യാ​പ​ക​ർ. മ​റി​ച്ച് സി​ല​ബ​സു​ക​ൾ​ക്കൊ​പ്പം ന​മ്മു​ടെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും കു​റി​ച്ചു​കൂ​ടി പു​തി​യ ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യേ​ണ്ട​തും അ​ധ്യാ​പ​ക​ർ​ക്കാ​ണ്. ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ​രീ​തി​യി​ൽ കോ​ട്ടും ഷൂ​സും ടൈ​യും ​െഗ​റ്റ​പ്പു​ള്ള സ്കൂ​ളും കാ​ണാ​പ്പാ​ഠം പ​ഠി​ക്ക​ലും ഒ​ക്കെ മാ​ത്ര​മാ​യി അ​ധഃ​പ​തി​പ്പി​ക്ക​രു​ത്. മു​മ്പ്​ സ്കൂ​ളു​ക​ളി​ൽ​ത​ന്നെ കു​ട്ടി​ക​ളെ അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള അ​ധ്യാ​പ​ക​രും അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​ത്മ​വി​ശ്വാ​സ​വു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ​ത്മ​ഹ​ത്യ​ക​ളും കു​റ​വാ​യി​രു​ന്നു. ഇ​ന്നോ കേ​വ​ലം സ്മാ​ർ​ട്ന​സി​ന് മാ​ത്ര​മാ​യി കു​ട്ടി​ക​ളെ മോ​ൾ​ഡ് ചെ​യ്യു​മ്പോ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ ആ​ത്മ​വി​ശ്വാ​സം കു​റ​ഞ്ഞ​വ​രാ​യി​മാ​റു​ന്നു. അ​ന്ധ​മാ​യ മ​ത്സ​ര​പ്പാ​ച്ചി​ലി​നും അ​നു​ക​ര​ണ​ങ്ങ​ൾ​ക്കും പി​ന്നി​ൽ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും യ​ഥാ​ർ​ഥ ല​ക്ഷ്യം മ​റ​ക്കു​മ്പോ​ൾ ഒ​പ്പം ന​മ്മു​ടെ പു​തു​ത​ല​മു​റ​യു​ടെ മ​ന​സ്സും ചു​രു​ങ്ങു​ന്നു.!

സ്വ​യം മാ​തൃ​ക​യാ​കാ​ൻ മാ​ത്രം ക​ഴി​വു​ള്ള​വ​രെ സൃ​ഷ്​​ടി​ക്കാ​ൻ ന​മ്മു​ടെ ഓ​രോ അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​ന​രീ​തി​ക്കും ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ന​ല്ല മാ​തൃ​ക​ക​ൾ ഉ​ണ്ടാ​വു​ന്ന കാ​ല​ത്തി​നും അ​ർ​ഥ​മു​ണ്ടാ​ക​ട്ടെ.

ന​ല്ല ക​ഥ​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും എ​ല്ലാ​വ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​വ​രാ​വ​ട്ടെ എ​ല്ലാ അ​ധ്യാ​പ​ക​രും. ലോ​ക​ത്തു​ള്ള എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും സ​ർ​വ​ശ​ക്ത​ൻ ന​ന്മ​യെ ന​ൽ​ക​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യി​ൽ അ​ധ്യാ​പ​ക​ദി​നാ​ശം​സ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamteachers day
News Summary - People who shine the light of day!
Next Story