Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോദിയുമായി സൗദി...

മോദിയുമായി സൗദി കിരീടാവകാശി ചർച്ച നടത്തി: ‘സൗദിയുടെ വളർച്ചയിൽ ഇന്ത്യൻ പ്രവാസികൾക്ക് വലിയ പങ്ക്, അവർ സ്വന്തം പൗരന്മാരെ പോലെ​​’

text_fields
bookmark_border
മോദിയുമായി സൗദി കിരീടാവകാശി ചർച്ച നടത്തി: ‘സൗദിയുടെ വളർച്ചയിൽ ഇന്ത്യൻ പ്രവാസികൾക്ക് വലിയ പങ്ക്, അവർ സ്വന്തം പൗരന്മാരെ പോലെ​​’
cancel

ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ സമൂഹം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന്​ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ജി 20 ഉച്ചകോടിക്ക്​ ശേഷം ന്യൂ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ്​ അദ്ദേഹം സൗദിയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ച്​ വാചാലമായത്​. ഇന്ത്യക്കാർ സൗദി ജനസംഖ്യയുടെ ഏകദേശം ഏഴ്​ ശതമാനം വരും. ഞങ്ങൾ അവരെ സൗദി അറേബ്യയുടെ ഭാഗമായി കണക്കാക്കുകയും സൗദി പൗരന്മാരെന്നപോലെ കണക്കിലെടുക്കുകയും ചെയ്യുന്നു. അവരെ രാജ്യത്തി​െൻറ അവിഭാജ്യ ഘടകമായാണ്​ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന്​ ഇന്ത്യ, സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിലും മോദിക്കൊപ്പം പ​ങ്കെടുത്ത സൗദി കിരീടാവകാശി ഇന്ത്യയുമായുള്ള ശാശ്വതവും സുദീർഘവുമായ സൗഹൃദത്തെ എടുത്തുപറഞ്ഞു. അറബികളും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും നീണ്ടതുമാണ്. സൗദിയും ഇന്ത്യയും തമ്മിലുള്ള ഗുണപരമായ ബന്ധങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതിനും അവസരങ്ങൾ സൃഷ്​ടിക്കുന്നതിനുമുള്ള സഹകരണം ഇരുരാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്നു -അ​ദ്ദേഹം പറഞ്ഞു.


ഭാവിയിലെ മികച്ച അവസരങ്ങൾക്കുവേണ്ടിയുള്ള യോജിച്ച പ്രവർത്തനങ്ങളാണ്​ ഇ​പ്പോൾ നടക്കുന്നത്​​. പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള ഒരുപാട് അജൻഡകളുണ്ട്​. ഇരു രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണ മനോഭാവമാണുള്ളതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രവാസികൾക്ക്​ സൗദി അറേബ്യ നൽകിവരുന്ന കരുതലിനും ക്ഷേമം വർധിപ്പിക്കുന്നതിനുള്ള പരിഗണനക്കും അതിന്​ കിരീടാവകാശി നടത്തിയ ശ്രമങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ആദ്യ കൂടിക്കാഴ്ചയുടെ മിനുട്ട്​സിൽ കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ഒപ്പുവച്ചു. വിവര സാ​ങ്കേതികം, കൃഷി, ഔഷധനിർമാണം, പെട്രോകെമിക്കൽസ്, മാനവവിഭവശേഷി തുടങ്ങി വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട 40ഓളം ധാരണാപത്രങ്ങളിലും ഇന്ത്യൻ, സൗദി അറേബ്യൻ കമ്പനികൾ തമ്മിൽ ഒപ്പുവച്ചു.


സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിലൂടെ എല്ലാ മേഖലകളിലും ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന്​ യോഗത്തിൽ സംസാരിക്കവേ​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ വ്യക്തമാക്കി. കൗൺസിൽ വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിലൂടെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുമെന്നും വിജയിക്കുമെന്നും പ്രതിക്ഷിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

ജി 20 ഉച്ചകോടിയും അതിലുണ്ടായ നിർണായക തീരുമാനങ്ങളും പദ്ധതി രേഖകളും കൈകാര്യം ചെയ്യുന്നതിലുണ്ടായ മികവിന്​ ഇന്ത്യയെ കിരീടാവകാശി അഭിനന്ദിച്ചു. ഇന്ത്യയെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക, റെയിൽ ഇടനാഴി പദ്ധതികളുൾപ്പടെ മഹത്തായ തീരുമാനങ്ങളാണുണ്ടായത്​. അത് പ്രയോഗത്തിൽ വരുത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiameer mohammed bin salman
News Summary - PM Modi holds talks with Saudi Crown Prince Ameer Mohammed Bin Salman
Next Story