പെരുന്നാൾ ദിനത്തിൽ ഡയാലിസിസ് രോഗികൾക്ക് സഹായമെത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ ഡയാലിസിസ് രോഗികൾക്ക് നൽകുന്ന സഹായ പദ്ധതിക്ക് തുടക്കംകുറിച്ചപ്പോൾ
റിയാദ് : ഈ വർഷത്തെ പ്രവാസി മലയാളി ഫൗണ്ടേഷൻ റമദാൻ സാന്ത്വനം 2025 ലെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക ചികിത്സ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾക്കായി സഹായമെത്തിച്ചു. മരുഭൂമിയിലെയും ലേബർ ക്യാമ്പുകളിലെയും പതിവ് റമദാൻ കിറ്റ് വിതരണത്തിനോടൊപ്പം ഈ വർഷം മുതൽ നാട്ടിൽ നടപ്പാക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികൾക്ക് പ്രവർത്തകർ സഹായമെത്തിച്ചത്. സംഘടനയുടെ അംഗങ്ങൾ കണ്ടെത്തി നിർദേശിച്ച പതിനാല് ജില്ലകളിൽ നിന്നുള്ളവർക്കാണ് ഡയാലിസിസ് കിറ്റുകൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയത്.
ആദ്യ ഘട്ടമായി 21 രോഗികൾക്കായി ഒരു ലക്ഷത്തി അയ്യായിരം രൂപ രോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് അതിന്റെ ചുമതല നൽകിയതിനെ തുടർന്ന് അദ്ദേഹം രോഗികളും അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു വിതരണത്തിന് നേതൃത്വം കൊടുക്കുകയും തുകകൾ കൈമാറുകയും ചെയ്തു. എറണാകുളം ജില്ലയിലെ അരക്കുഴ പഞ്ചായത്ത് മെംബർ വിഷ്ണു ബാബുവിന് അദ്ദേഹത്തിന്റെ വാർഡിലെ ഒരു വൃക്ക രോഗിക്കുള്ള ചികിത്സ ധനസഹായം നൽകികൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
റമദാൻ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ബിനു ഫൈസലിയ, സൗദി ഫുഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഇടയത്താഴ വിതരണ പദ്ധതിയും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഭാരവാഹികളായ സലിം വാലില്ലാപുഴ, ബഷീർ സാപ്റ്റ്ക്കോ, ബിനു കെ തോമസ്, ബിനു ഫൈസലിയ, നിസാം കായംകുളം, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജലീൽ ആലപ്പുഴ, യാസിർ അലി, കെ ജെ റഷീദ്, രാധൻ പാലത്ത്, നൗഷാദ് യാക്കൂബ്, ഷമീർ കല്ലിങ്ങൽ, ജിബിൻ സമദ് കൊച്ചി, ജോൺസൺ മാർക്കോസ്, ശരീഖ് തൈക്കണ്ടി, സിയാദ് തിരുവനന്തപുരം, ഡോ. അബ്ദുൽ നാസർ, സവാദ് ആയത്തിൽ, അലക്സ് പ്രെഡിൻ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, റിയാസ് വണ്ടൂർ, സഫീർ തലാപ്പിൽ, ജിജി ബിനു, സിമി ജോൺസൺ, സുനി ബഷീർ, നസ്രിയ ജിബിൻ, രാധിക സുരേഷ്, ഫൗസിയ നിസാം എന്നിവർ റമദാൻ സാന്ത്വനം 2025ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.