ഉറങ്ങാൻ കിടന്ന പ്രവാസി റിയാദിൽ മരിച്ചു
text_fieldsറിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയും റിയാദ് അക്കാരിയ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ജലീല്‍ മാലിക് (54) ആണ് താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
ചൊവ്വാഴ്ച രാത്രി റിയാദിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും കമ്പനി അധികൃതരും വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീർഘകാലം സൗദിയിൽ പ്രവാസിയായ ജലീൽ മാലിക് നേരത്തെ ജിദ്ദയിലെ കിങ് അബ്ദുല്ല യുനിവേഴ്‌സിറ്റിയിൽ ഓപറേഷന്‍സ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദുബൈയില്‍ അമ്മാര്‍ ഗ്രൂപ്പിലും ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് സൗദിയിലെത്തിയത്. നാട്ടില്‍ കാര്‍ഷിക വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസറായിരിക്കെ അവധിയിലാണ് വിദേശത്ത് ജോലിക്കെത്തിയത്. ഭാര്യ സെറീനയും അഗ്രികള്‍ച്ചര്‍ ഓഫീസറാണ്.
സൗദിയില്‍നിന്ന് തിരിച്ചെത്തി അടുത്തിടെയാണ് സറീന ജോലിയില്‍ പ്രവേശിച്ചത്. അതിനാല്‍ ജലീല്‍ റിയാദില്‍ തനിച്ചായിരുന്നു താമസം. കൊച്ചി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറും കേരള സര്‍വകലാശാല രജിസ്റ്റാറുമായിരുന്ന മീരാന്‍ മാലിക് മുഹമ്മദിെൻറയും തിരുവനന്തപുരം വനിതാ കോളജ് റിട്ടയേർഡ് പ്രിന്‍സിപ്പല്‍ പ്രഫ. ജമീല ബീവിയുടെയും മകനാണ്. ഭാര്യ സറീന ജലീൽ വിഖ്യാത നടൻ പ്രേം നസീറിെൻറ സഹോദരിയുടെ മകളാണ്. സൗദിയിൽ ഭർത്താവിനോടൊപ്പമുണ്ടായിരുന്നപ്പോൾ ജിദ്ദയിലെ അല്‍വുറൂദ് ഇൻറര്‍നാഷനല്‍ സ്‌കൂളിൽ വൈസ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചിരുന്നു.
മക്കൾ: ഇര്‍ഫാന്‍ മുഹമ്മദ്, ഇംറാന്‍ മുഹമ്മദ് (ബ്രിട്ടനില്‍ ബിസിനസ് മാനേജ്‌മെൻറ് വിദ്യാര്‍ഥി). രണ്ട് സഹോദരിമാരുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.