സംരക്ഷിച്ചുവളർത്തുന്ന ചെടികൾ പിഴുതാൽ 5000 കുവൈത്ത് ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സംരക്ഷിച്ചുവളർത്തുന്ന ചെടികളും പൂവുകളും പിഴുതാൽ 5000 ദീനാർ പിഴ ലഭിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയാൽ 500 ദീനാർ പിഴയീടാക്കും. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻസംരക്ഷണ അതോറിറ്റി, പരിസ്ഥിതി പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘം നിരീക്ഷണം നടത്തും. സബാഹ് അൽ അഹ്മദ്, ജഹ്റ എന്നിവിടങ്ങളിലെ നാച്ചുറൽ റിസർവിൽ അതിക്രമിച്ചുകയറിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാച്ചുറൽ റിസർവിലെ ചുറ്റുവേലി ആവർത്തിച്ച് തകർക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആളുകൾ അതിക്രമിച്ച് കടക്കുന്നത് മൂലം വന്യജീവികൾക്കും പരിസ്ഥിതിക്കും നാശമുണ്ടാവുന്നതായാണ് വിലയിരുത്തൽ. കുവൈത്ത് തീരത്തുനിന്ന് 19 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സബാഹ് അൽ അഹ്മദ് നാച്ചുറൽ റിസർവ് വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സംരക്ഷണ കേന്ദ്രമാണ്. കുവൈത്തിെൻറ വടക്കൻ കടലോരത്തോട് ചേർന്ന് ജഹ്റയിൽ 19 കിലോ മീറ്റർ ചുറ്റളവിൽ നിർമിച്ച ജഹ്റ നാച്ചുറൽ റിസർവും അപൂർവ ജീവികളുടെയും പ്രകൃതി രമണീയതയുടെയും ഇടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.