ക്യൂ.എച്ച്.എൽ.സി എട്ടാംഘട്ടം: സലീന കല്ലടിക്ക് ഒന്നാം റാങ്ക്
text_fieldsറിയാദ്: സൗദി ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് (ക്യൂ.എച്ച്.എൽ.സി) എട്ടാംഘട്ട പൊതുപരീക്ഷയിൽ 100 മാർക്ക് നേടി സലീന കല്ലടി ജിദ്ദ ഒന്നാം റാങ്ക് നേടി. റാഫിഅ ഉമർ (റിയാദ്), ബദറുന്നീസ മുഹമ്മദ് (ജിദ്ദ) എന്നിവർ രണ്ടാം റാങ്ക് (99 മാർക്ക്) പങ്കിട്ടു. 98 മാർക്ക് നേടിയ ശാദിയ (ത്വാഇഫ്), ദിൻസ ആലിക്കൽ (തബൂക്ക്), കെ.ടി. മുഫീദ (ബത്ഹ), റിമ ഹംസ (തൃശൂർ), ഷമീന അഹ്‌മദ് (അൽകോബാർ), ബൽഖീസ് മുഹമ്മദ് ഉള്ളാൾ (അൽകോബാർ) എന്നിവർ മൂന്നാം റാങ്കിന് അർഹരായി. 97 മാർക്ക് നേടിയ ദമ്മാമിലെ റിനിഷ മുഹമ്മദിനാണ് നാലാം റാങ്ക്.
മറ്റു റാങ്കുകാർ: അഞ്ചാം റാങ്ക് (96): ഷാജഹാൻ പടന്ന (റിയാദ്), ഖമറുന്നിസ മുഹമ്മദ് (ദമ്മാം), അബ്ദുൽ ജലീൽ (ത്വാഇഫ്), ഷാഹിദ ബിൻത് ഹംസ (തബൂക്ക്), സുമയ്യ അബ്‌ദുറഹ്‌മാൻ (ജിദ്ദ), മുഹമ്മദ് റനീഷ് (ദമ്മാം). ആറാം റാങ്ക് (95): സലീഫ് മുഹമ്മദ് (മക്ക), നശീദ കൊളകുത്ത് (അൽകോബാർ), സുമയ്യ തോരക്കാട്ടിൽ (ഖമീസ് മുശൈത്ത്). ഏഴാം റാങ്ക് (94): അബ്ദുല്ലത്തീഫ് കൊതൊടിയിൽ (റിയാദ്), മുഹമ്മദ് ഷഹീർ (ഖമീസ് മുശൈത്), മറിയം സകരിയ (റിയാദ്), റഷീദ നൗഷാദ് (ദമ്മാം). എട്ടാം റാങ്ക് (93): മിസ്‌രിയ ഫരീദ് (ദമ്മാം), അബ്ദുൽമജീദ് പട്ടാമ്പി (മക്ക), അബ്ദുസ്സലീം പുളിക്കലകത്ത് (യാംബു), ജസീല (ബത്ഹ), സലീന (ഖമീസ് മുശൈത്). ഒമ്പതാം റാങ്ക് (92): സജ്‌ന എടത്തനാട്ടുകര (കേരളം). 10-ാം റാങ്ക് (91): ശബാന ബീഗം (ത്വാഇഫ്), എ.പി. മുഹമ്മദ് ശരീഫ് (ത്വാഇഫ്).
ഖുർആനിൽ നിന്നും സുമർ, മുഅ്മിൻ, ഹാമീം സജദ എന്നീ അധ്യായങ്ങളും സ്വഹീഹുൽ ബുഖാരിയിൽനിന്ന് കിതാബുൽ ഹജ്ജും ഉൾപ്പെടുത്തി തയാറാക്കിയ സിലബസ് അനുസരിച്ചാണ് പരീക്ഷ നടന്നത്. പൊതുപരീക്ഷക്ക് മുമ്പായി വായനക്കൂട്ടങ്ങളും മാസാന്ത പരീക്ഷകളും ഓപൺ ബുക്ക് പരീക്ഷയും സംഘടിപ്പിച്ചിരുന്നു. പൂർണമായ പരീക്ഷഫലവും ആൻസർ കീയും ക്യൂ.എച്ച്.എൽ.സി വെബ്‌സൈറ്റിൽ (www.riccqhlc.com) ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദ് ഇസ്‌ലാഹി സെന്‍റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി)യുടെ നേതൃത്വത്തിൽ സൗദി ദേശീയാടിസ്ഥാനത്തിൽ 2014 മുതലാണ് ക്യൂ.എച്ച്.എൽ.സി ആരംഭിച്ചത്. ഖുർആനിലെ ഏഴ് ജുസ്ഉകളും സ്വഹീഹുൽ ബുഖാരിയിലെ 25 അധ്യായങ്ങളും പൂർത്തിയായി ഒമ്പതാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഒമ്പതാം ഘട്ട പഠനം ഫെബ്രുവരി നാല് മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.