സൗദി അൽ ഉലയിൽ വാഹനാപകടം: രണ്ടു മലയാളികളടക്കം അഞ്ചു മരണം
text_fieldsഅഖിൽ അലക്സ്, ടീന ബിജു
ജിദ്ദ: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അൽ ഉലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചുപേർ മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ നഴ്സുമാരായ വയനാട് അമ്പലവയൽ സ്വദേശി ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സ് (28 ), നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ടീന ബിജു (27) എന്നിവരാണ് മരിച്ചത്.
മരിച്ച മറ്റു മൂന്നു പേർ സ്വദേശികളാണ്. മദീനയിലെ കാർഡിയാക് സെന്ററിൽ രണ്ടു വർഷമായി നഴ്‌സായി ജോലി ചെയ്യുന്ന ടീനയും ലണ്ടനിൽ നിന്ന് വിസിറ്റിങ് വിസയിലെത്തിയ അഖിൽ അലക്‌സും നാട്ടിൽ പോകാനിരിക്കെയാണ് ദാരുണാന്ത്യം. ടീനയും ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന അഖിൽ അലക്‌സും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നതായാണ് അറിവ്.
ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടെയും ജീവൻ പൊലിഞ്ഞത്. സൗദിയിലെ ചരിത്ര പ്രദേശമായ അൽ ഉല സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ഏകദേശം 150 കിലോമീറ്റർ അകലെയാണ് ഇരു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. നടവയൽ സ്വദേശിയായ കരിക്കൂട്ടത്തിൽ ബിജു -നിസി ജോസഫ് ദമ്പദികളുടെ മകളാണ് ടീന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.