'സമ്മിലൂനീ' സംഗീതപരിപാടി മാർച്ച് 17ന് റിയാദിൽ
text_fieldsറിയാദ്: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഉണർവ്' സ്നേഹക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'സമ്മിലൂനീ' എന്ന പേരിൽ സംഗീതപരിപാടി റിയാദിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റിയാദ് അസീസിയ നെസ്റ്റോ ട്രെയിൻ മാളിലാണ് പരിപാടി. വൈകീട്ട് ആറ് മുതൽ രാത്രി 12വരെ നടക്കുന്ന പരിപാടിയിൽ കണ്ണൂർ ശരീഫ്, യുംന അജിൻ, ബെൻസീറ തുടങ്ങിയ ഗായകർ സംഗീതവിരുന്നൊരുക്കും. ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ 'സമ്മിലൂനീ' സംഗീതരാവ് വ്യത്യസ്തത പുലർത്തുമെന്ന് സംഘാടകർ പറഞ്ഞു. ഗാനസന്ധ്യക്ക് പുറമെ വ്യത്യസ്തങ്ങളായ പരിപാടികളും അരങ്ങേറും.
എ.ബി.സി കാർഗോയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവർക്കും പ്രവേശനം സൗജന്യമാണെന്നും കോവിഡ് മാനദന്ധങ്ങൾ പാലിച്ചാണ് പരിപാടി നടക്കുകയെന്നും വാർത്തസമ്മേളനത്തിൽ കോഓഡിനേറ്റർ നാസർ വണ്ടൂർ പറഞ്ഞു.
സത്താർ മാവൂർ, മുനീർ മോങ്ങം, അബ്ദുൽ മജീദ്, റഷീദ്, സുലൈമാൻ വിഴിഞ്ഞം, ദിൽഷാദ് കൊല്ലം, ഫിറോസ്, ഫസീർ, എ.ബി.സി കാർഗോ ഡയറക്ടർ നിസാർ, മാനേജർ ബാബു സ്വാലിഹ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.