Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സയിലെ ജനങ്ങളെ...

ഗസ്സയിലെ ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം തള്ളി സൗദി അറേബ്യ

text_fields
bookmark_border
Saudi foreign minister Ameer faisal bin farhan
cancel
camera_alt

സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ


ജിദ്ദ: ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായി സൗദി അറേബ്യ. വടക്കൻ ഗസ്സയിൽനിന്ന്​ 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന്​ ഇസ്രാ​േയൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്​ സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച നിലപാട്​ വ്യക്തമാക്കിയത്.

ഗസ്സയിൽ നിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെ പൂർണമായും തള്ളിപ്പറയുന്നതായി മന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു. അവിടെയുള്ള സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സിവിലിയന്മാർക്കെതിരായ എല്ലാത്തരം സൈനിക നീക്കങ്ങളും തടയാനും മാനുഷിക ദുരന്തം തടയാനും അതിവേഗ ഇടപെടൽ വേണമെന്ന അന്താരാഷ്​ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നുവെന്നും പ്രസ്​താവനയിൽ വ്യക്തമാക്കി.

ഗസ്സയിലെ നിവാസികൾക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നൽകണം. പ്രത്യേകിച്ചും മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകൾ അവർക്ക് നഷ്​ടപ്പെടുത്തുന്നത് അന്താരാഷ്​ട്ര മാനുഷിക നിയമത്തി​െൻറ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തി​െൻറയും ആഴം ഇത്​ വർധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്​ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്​താവനയിൽ ഊന്നിപ്പറഞ്ഞു.

രക്ഷാസമിതിയുടെയും ഐക്യരാഷ്​ട്രസഭയുടെയും പ്രമേയങ്ങൾക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന അറബ്​ സമാധാന സംരംഭവും മുന്നോട്ട്​ കൊണ്ടുപോകണമെന്നും കിഴക്കൻ ഖുദ്​സിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾക്ക്​ അന​ുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്​ടം സ്ഥാപിക്കണമെന്നും മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine Conflictsaudi arabia visa
Next Story