സൗദി കലാസംഘം ഓണം ആഘോഷിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ 240ൽ പരം കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം തങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ ഓണം ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രസിഡന്റ് റഹീം തബൂക്ക്, ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷത്തിൽ കലാസംഘത്തിലെ എല്ലാ കലാകാരന്മാരും ആശംസകൾ അറിയിക്കുകയും അവരവർ പാടിയ ഗാനങ്ങളും നൃത്തങ്ങളും മിമിക്സും അവതരിപ്പിക്കുകയും ചെയ്തു.
വൈകീട്ട് നാലിന് തുടങ്ങിയ ആഘോഷം രാത്രി ഒമ്പതു വരെ നീണ്ടുനിന്നു. കലാസംഘത്തിലെ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളുടെയും സഹകരണത്തോടെ നടന്ന കലാപരിപാടിയിൽ, സൗദിയിൽ അറിയപ്പെടാതെ കിടന്ന മറ്റു കലാകാരന്മാരെയും കണ്ടെത്തി അവരുടെ കലകളും ഈ ആഘോഷത്തിലൂടെ അവതരിപ്പിക്കാനും ഇതുകൊണ്ട് സാധിച്ചു.
ഈ വർഷാവസാനം ജിദ്ദയിൽ വെച്ചു നടക്കാൻ പോകുന്ന എസ്.കെ.എസ് മെഗാഷോയുടെ ഭാഗമായി സൗദിയിലെ മുഴുവൻ കലാകാരന്മാരെയും ഉൾപ്പെടുത്തുവാൻവേണ്ടി അവതരിപ്പിച്ച ഈ ഓണാഘോഷം വിജയകരമാക്കാൻ പ്രയത്നിച്ച മുഴുവൻ കലാകാരന്മാർക്കും പ്രസിഡൻറ് റഹീം ഭരതന്നൂർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.