സൗദി ദേശീയ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി റിയാദ്
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് പ്രവർത്തകർ രക്തം ദാനം ചെയ്തു. റിയാദിലെ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി രക്തബാങ്കിലാണ് പ്രവർത്തകർ രക്തദാനം ചെയ്തത്. രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഇബ്രാഹിം സുബഹി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34 സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ രക്തദാനം നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ സൗദി ഭരണകൂടത്തിനുള്ള സ്വാധീനം ശ്രദ്ധേയമാണെന്നും ലോക സമാധാനത്തിന് ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവുമാണെന്ന് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ചെയർമാൻ യു.പി. മുസ്തഫ, നാഷനൽ സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. കോയാമുഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മാമുക്കോയ തറമ്മൽ, സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി, അബ്ദുറഹ്മാൻ ഫറൂഖ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, നാസർ മാങ്കാവ്, അഡ്വ. അനീർ ബാബു, ഷംസു പെരുമ്പട്ട, നജീബ് നല്ലാങ്കണ്ടി, പി.സി. മജീദ് എന്നിവർ സംസാരിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ജാഫർ പുത്തൂർമഠം, മുഹമ്മദ് കുട്ടി മുള്ളൂർക്കര, അൻവർ വാരം, നവാസ് ഖാൻ ബീമാപ്പള്ളി, പി.കെ. ഷാഫി, കെ.ടി. അബൂബക്കർ, മുഹമ്മദ് കണ്ടംകൈ, കുഞ്ഞോയി കോടമ്പുഴ, അലവിക്കുട്ടി ഓളവട്ടൂർ, ശരീഫ് അരീക്കോട്, അബുട്ടി തുവ്വൂർ, ബഷീർ മപ്രം, സലാം പറവണ്ണ, ഷറഫു തേഞ്ഞിപ്പാലം എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
നവോദയ മക്ക ഈസ്റ്റ്
ജിദ്ദ: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ 94ാം ദേശീയ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ ഹിറാ ജനറൽ ആശുപത്രിയിൽ രാവിലെ എട്ടിന് ആരംഭിച്ച രക്തദാന ക്യാമ്പ് വൈകീട്ട് മൂന്ന് വരെ തുടർന്നു. 50ഓളം പേർ രക്തദാനം നടത്തി. ആശുപത്രി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. റിയാദ് ഖാസി അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർ ഡോ. റൈദ് യൂസുഫ് തല്ലാബ്, ഫൈനാൻസ് ഡയറക്ടർ ഹസൻ മാലിക് നെറ്റോ, സപ്പോർട്ട് സർവിസ് ഡയറക്ടർ എൻജി. അൻവർ അൽ അസീറി, ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഹനാൻ മുഹമ്മദ് ഈദ്, ഫാർമസി ഇൻചാർജ് അഹമ്മദ് അൽഗംദി എന്നിവർ ചടങ്ങിൽ പങ്കാളികളായി. നവോദയ മക്ക ഈസ്റ്റ് ഏരിയാ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട്, ആക്ടിങ് സെക്രട്ടറി ബുഷാർ ചെങ്ങമനാട്, പ്രസിഡന്റ് റഷീദ് ഒലവക്കോട്, ട്രഷറർ ഫ്രാൻസീസ് ചവറ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കൊടുവള്ളി, നിസാം മുഹമ്മദ് ചവറ, സുഹൈൽ പെരിമ്പലം, അബ്ദുൽ സലാം വി.പി അരീക്കോട്, അൻസാർ താനാളൂർ, ജുമൂം യൂനിറ്റ് പ്രസിഡൻറ് റാഷിദ് പട്ടാമ്പി, യൂനിറ്റ് സെക്രട്ടറി റിയാസ് വയനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.