അലിഫ് സ്കൂളിൽ ‘സയൻസ് എക്സ്പോ’
text_fieldsറിയാദ്: ഗവേഷണാത്മക മനോഭാവവും ശാസ്ത്രാഭിരുചിയും വളർത്തിക്കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച സയൻസ് എക്സ്പോ ‘എക്സ്പിരിമെൻറൽ '24’ ജനപങ്കാളിത്തം കൊണ്ടും പ്രോജക്ടുകളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സൗദി അറേബ്യയിലെ സയൻസ് ഇന്ത്യ ഫോറം ജനറൽ സെക്രട്ടറി പി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിവിധ മാലിന്യ സംസ്കരണ പ്രക്രിയകളിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാൻ ആവശ്യമായ നൂതനമായ ആശയങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു എക്സ്പോ.
റിയാദിൽ നിർമിക്കുന്ന മുറബ സ്റ്റേഡിയം, റിയാദ് മെട്രോ, ആസിഡ് മഴ, ജലസേചന പദ്ധതികൾ, നിയോം സിറ്റി ഉൾപ്പെടെ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പ്രോജക്ടുകൾ ഏറെ കൗതുകമുണർത്തി. വിദ്യാർഥികളുടെ സർഗശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 250-ഓളം പ്രോജക്റ്റുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
എക്സിബിഷന് നേതൃത്വം നൽകിയ സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് മുഹമ്മദ് നിസാമുദ്ദീൻ, സുമയ്യ ശമീർ എന്നിവരെ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ് പ്രത്യേകം അഭിനന്ദിച്ചു.
ഡയറക്ടർമാരായ അബ്ദുൽ നാസർ മുഹമ്മദ്, മുഹമ്മദ് അഹ്മദ്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.