ദേശീയ പരിശീലന കാമ്പയിൻ ‘വഅദ്’ രണ്ടാം പതിപ്പ് റിയാദിൽ
text_fieldsറിയാദ്: തൊഴിൽ വിപണിയിൽ ദേശീയ കേഡറുകളെ ശാക്തീകരിക്കാൻ റിയാദിൽ ദേശീയ പരിശീലന കാമ്പയിൻ ‘വഅദ്’ രണ്ടാംപതിപ്പ് ആരംഭിച്ചു. മാനവ വിഭവശേഷി റിയാദിൽ ആരംഭിച്ച പരിശീലന കാമ്പയിനിൽ 58ലധികം പങ്കാളികളുണ്ട്. നൈപുണ്യത്തിലും പരിശീലനത്തിലും ഗുണപരമായ ഒരു കൂട്ടം സംരംഭങ്ങൾക്ക് പരിശീലന കാമ്പയിൻ സാക്ഷ്യം വഹിച്ചു.
ദേശീയ കേഡറുകളുടെ കഴിവുകൾ വർധിപ്പിക്കുക, അവർക്ക് പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, അവരുടെ ശാക്തീകരണത്തിന് സംഭാവന നൽകുന്നതിന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ, സൂപ്പർവൈസറി ബോഡികൾ എന്നിവ ഉൾപ്പെടുന്ന പുതിയ പാതകളും പരിശീലന പരിപാടികൾ നൽകുകയും മികച്ച പരിശീലന പരിപാടികൾക്ക് അനുസൃതമായി സ്വകാര്യ മേഖലയിലെ മൂന്ന് ലക്ഷത്തിലധികം സൗദി ജീവനക്കാരുടെ കഴിവുകൾ ഉയർത്താൻ ലക്ഷ്യമിടുന്ന ‘സ്കിൽസ്ആക്സിലറേറ്ററും’ ആരംഭിച്ചു.
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലും തൊഴിൽ നിരക്കിലും ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഏഴ് മേഖലകളെയാണ് സ്കിൽസ് ആക്സിലറേറ്റർ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ഊർജ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, വ്യവസായ മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നി മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
അതേ സമയം, നിശ്ചയിച്ച ലക്ഷ്യങ്ങൾക്കപ്പുറമുള്ള വിജയം ആദ്യപതിപ്പ് നേടിയതായി തൊഴിൽ മന്ത്രി അഹ്മ്മദ് അൽറാജിഹി പറഞ്ഞു. അതിന്റെ വിജയങ്ങളെ പ്രശംസിച്ചു.
പകുതി കാലയളവിൽ 1.3 ദശലക്ഷത്തിലധികം പരിശീലന അവസരങ്ങൾ നൽകി. രണ്ടാം പതിപ്പ് ഏകദേശം മൂന്ന് ദശലക്ഷം പരിശീലന അവസരങ്ങളും നൈപുണ്യ, പരിശീലന മേഖലകളിലെ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ വർധിപ്പിക്കുന്ന നിരവധി പുതിയ സംരംഭങ്ങളും ലക്ഷ്യമിട്ടുള്ളതാണ്. പൗരനിലുള്ള രാജ്യത്തിന്റെ താൽപര്യം മന്ത്രി ഊന്നിപ്പറഞ്ഞു.
ഒരു ദേശീയ തൊഴിലാളിയെ തയ്യാറാക്കി പ്രാദേശികമായും ആഗോളതലത്തിലും ഒരു മത്സരാർഥിയായി സജ്ജമാക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നു.
2024 രണ്ടാം പാദത്തിൽ സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനത്തിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 2.4 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും ആയി. തൊഴിൽ വിപണി തന്ത്രം വികസിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ദേശീയ തൊഴിൽ ശക്തിയെ യോഗ്യത നേടാനുള്ള താൽപ്പര്യവും, ഗുണപരമായ നേട്ടങ്ങൾക്ക് കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.