‘ശ്രാവണസുഗന്ധം’ പ്രകാശനം ചെയ്തു
text_fieldsറിയാദ്: റിയാദിലെ പ്രവാസി എഴുത്തുകാരി നിഖില സമീർ എഡിറ്റ് ചെയ്ത ഓർമക്കുറിപ്പുകളുടെ സമാഹാരം ‘ശ്രാവണസുഗന്ധം’ ഡോ. സി. രാവുണ്ണി, സിനി ആർട്ടിസ്റ്റ് ഗ്രീഷ്മ രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നവതൂലിക കലാസാഹിത്യവേദിയുടെ ഒമ്പതാമത് സാഹിത്യ സംഗമവും പുസ്തക പ്രകാശനവും അരങ്ങേറിയ ചടങ്ങിലാണ് പ്രകാശന കർമം നടന്നത്.
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന പരിപാടിയിൽ ബിനാജ് ഭാർഗവി അധ്യക്ഷത വഹിച്ചു. ഡോ. സി. രാവുണ്ണി ഉദ്ഘാടനം നിർവഹിച്ചു.
എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഷഹനാസ് സഹിൽ പുസ്തകപരിചയം നടത്തി. ദീപുരാജ് സോമനാഥൻ, പ്രസാദ് കുറ്റിക്കോട്, എച്ച്. അൻവർ ഹുസൈൻ, റുക്സാന ഇർഷാദ്, ഫസീല നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
അജികുമാർ നാരായണൻ, എളവൂർ വിജയൻ, രാജേശ്വരി മേനോൻ, സി. മുരളീധരൻ, പ്രസിഡൻറ് വിഷ്ണു പകൽക്കുറി, സെക്രട്ടറി സജിനി മനോജ്, രേവതി സുരേഷ്, രാജു പുതനൂർ, അനൂപ് കടമ്പാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിലാവ് (ഖമർ) അവതാരകയായിരുന്നു. രേവതി സുരേഷ് സ്വാഗതവും രാജു പൂതനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.