സ്റ്റുഡൻറ്സ് ഇന്ത്യാ ക്യാമ്പ് 'വിൻറർ ബ്ലിസ്-2021' സമാപിച്ചു
text_fieldsറിയാദ്: വിജ്ഞാനത്തിെൻറയും വിനോദത്തിെൻറയും നിമിഷങ്ങൾ പങ്കുവെച്ചു, അവധിക്കാലം ആഘോഷമാക്കി മാറ്റിയ 'വിൻറർ ബ്ലിസ് 2021' ഏകദിനക്യാമ്പ് സമാപിച്ചു. വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ് ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്. കൗമാര പ്രായത്തിലുള്ള നൂറോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് പങ്കെടുത്തത്. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് തമന്ന സുൽത്താന ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. പ്രശ്നകലുഷിതമായ ഒരു സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നതെന്നും ഇസ്ലാമിനെയും മുസ്ലിംകളെയും അപരവത്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞു. ക്യാമ്പ് കൺവീനർ സലീം ബാബു നിർദേശങ്ങൾ നൽകി. 'വൈറ്റ് കോക്ടെയിൽ' എന്ന സെഷന് ഹിശാം അബൂബക്കർ നേതൃത്വം നൽകി. 'എക്സ്പ്ലോർ ദ ലൈഫ്' എന്ന പരിപാടിയിൽ ശഖ്റ യൂനിവേഴ്സിറ്റി അധ്യാപകൻ ഡോ. മുഹമ്മദ് നജീബ്, വർണശബളവും പ്രലോഭനീയവുമായ ചിന്താധാരകളിൽ നിന്ന് മാറിനിൽക്കാനും ദിശാബോധത്തോടെ ജീവിതത്തെ നേരിടാനും വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. ലിബറലിസവും നാസ്തികതയും ധാർമിക സദാചാര മൂല്യങ്ങളെ കവർന്നെടുത്ത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചക്കു ശേഷം നടന്ന ഫിലിം റിവ്യൂ സെഷനിൽ ഉയരെ, ഹോം, ജേക്കബിെൻറ സ്വർഗരാജ്യം, ദ പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ സിനിമകൾ വ്യത്യസ്ത ഗ്രൂപ്പുകൾ അവതരിപ്പിച്ചു. ടീം മൂന്നാർ ഒന്നാം സ്ഥാനവും ടീം സ്വിറ്റ്സർലൻറ് രണ്ടാം സ്ഥാനവും നേടി. ടീം സെർമോത്ത്, ടീം ബെർലിൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. അജ്മൽ ഹുസൈൻ മൂല്യനിർണയം നടത്തി. തനിമ പ്രസിഡൻറ് ബഷീർ രാമപുരം നയിച്ച സംവാദത്തിൽ വിദ്യാർഥി വിദ്യാർഥിനികൾ 'ജെൻഡർ ന്യൂട്രാലിറ്റി'യെ കുറിച്ച് ചൂടേറിയ ചർച്ച നടന്നു. മെൻറർമാരായ സുഹൈൽ, ജസീറ അജ്മൽ എന്നിവർ നേതൃത്വം നൽകിയ ഔട്ട് ഡോർ ഗെയിംസ് ഒന്നരമണിക്കൂർ നീണ്ടുനിന്നു.
സമാപന സെഷനിൽ നടന്ന ക്യാമ്പ് അവലോകനത്തിൽ സൽമാൻ, നബ്ഹാൻ, അമാൻ, റിദാ മുനീബ്, മിൻഹാ മുനീർ, ജിശാൻ, ഫിദാ ഫാത്തിമ, അജ്വദ്, അൻസിൽ, നജ്ലാ റാഫി എന്നീ വിദ്യാർഥികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രൊവിൻസ് കോഓഡിനേറ്റർ ജമീൽ മുസ്തഫ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ കൂടുതൽ പോയൻറ് നേടിയ ഗ്രൂപ്പുകൾക്കുള്ള സമ്മാനങ്ങൾ ഫഹീം ഇസ്സുദ്ദീൻ, ഖലീൽ പാലോട്, അഷ്റഫ് കൊടിഞ്ഞി, സിദ്ദീഖ് ബിൻ ജമാൽ, താജുദ്ദീൻ ഓമശ്ശേരി എന്നിവർ സമ്മാനിച്ചു. യഥാക്രമം ടീം സ്വിറ്റ്സർലൻഡ്, ടീം ബെർലിൻ, ടീം കൊടൈക്കനാൽ, ടീം മുന്നാർ, ടീം സെർമോത്ത് എന്നിവർ ഒന്നു മുതൽ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്യാമ്പ് ഫയറിങ്ങിനും ഡിന്നറിനും മുമ്പായി നടന്ന സമാപന പ്രഭാഷണത്തിൽ ജീവിതത്തിെൻറ എല്ലാ തുറകളിലും ആദർശത്തിെൻറയും അറിവിെൻറയും കരുത്തിൽ പ്രതിസന്ധികളെ നേരിടണമെന്ന് മുഖ്യ രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ഫാത്തിമ സഹ്റ സമീറിെൻറ 'മോണിങ് ട്വിലൈറ്റ്' എന്ന പരിപാടിയോടെ തുടക്കം കുറിച്ച 'വിൻറർ ബ്ലിസി'ൽ ആയിശ സലിം ബാബു അവതാരകയായിരുന്നു. സുഹൈറ, അസ്ലം, നസീറ റഫീഖ്, റഹ്മത്തുല്ല മുന്നാഴി, ശബീബ റഷീദ് അലി, സൗദ മുനീബ്, അഷ്ഫാഖ്, അഫ്നിദ അഷ്ഫാഖ്, അബ്ദുൽ അസീസ് വെള്ളില, ഖലീൽ അബ്ദുല്ല, അഹ്ഫാൻ, ഡോ. നുസ്രത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.