ജിദ്ദക്കടുത്ത് ഖുലൈസിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകനായ തമിഴ്നാട് സ്വദേശി മരിച്ചു
text_fieldsഖുലൈസ്: ഉംറക്കെത്തിയ തമിഴ്നാട് സ്വദേശികളുടെ വാഹനം ജിദ്ദക്കടുത്ത് ഖുലൈസിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. പുതുച്ചേരി സ്വദേശി മുഹമ്മദ് സമീര്‍ (31) കറൈക്കല്‍ ആണ് മരിച്ചത്. മദീനയില്‍ നിന്ന് മക്കയിലേക്ക് ചൊവ്വാഴ്ച രാവിലെ മടങ്ങുന്ന വഴി ഖുലൈസിനടുത്ത് വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സഹോദന് നൂറുല്‍ ആമീന്‍ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറുല്‍ അമീന്റെ ഭാര്യ റഹ്മത്തുന്നീസ നിസാര പരിക്കുകളോടെ ആശുപത്രി വിട്ടു. മരിച്ച മുഹമ്മദ് സമീറിന്റെ മയ്യിത്ത് ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാണന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.