ആത്മവിശ്വാസത്തോടെ യാത്ര തുടരുന്നു
text_fieldsരാജ്യം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്ര തുടരുകയാണ്. ശുഭാപ്തിവിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അതെന്നും കിരീടാവകാശി പറഞ്ഞു. കഴിഞ്ഞ വർഷം യഥാർഥ ജി.ഡി.പിയിലേക്ക് എണ്ണയിതര മേഖലയിൽനിന്നുള്ള സംഭാവന 50 ശതമാനമായി ഉയർന്നു. വളർച്ചയുടെ സുസ്ഥിരതയും സമഗ്രതയും സാമ്പത്തിക വൈവിധ്യവത്കരണവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
നിക്ഷേപത്തിനുള്ള പ്രേരകശക്തിയായി പൊതുനിക്ഷേപ ഫണ്ട് ശക്തമായി നിലകൊള്ളുന്നു. 2017ൽ 12.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2024 ന്റെ ആദ്യപാദത്തിൽ 7.6 ശതമാനമായി കുറഞ്ഞു. സ്ത്രീ, പുരുഷ പൗരർക്കിടയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സ്വന്തമായി ഭവനമുള്ള പൗരരുടെ എണ്ണം 2016-ലെ 47 ശതമാനത്തിൽനിന്ന് 63 ശതമാനമായി ഉയർന്നു.
ടൂറിസം മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിച്ചു. 2019-ൽ ആരംഭിച്ച ദേശീയ വിനോദസഞ്ചാര പദ്ധതി 2030ഓടെ 10 കോടി വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ 2023ൽ തന്നെ ഈ ലക്ഷ്യം മറികടക്കുകയും 10.9 കോടി വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിച്ചേരുകയും ചെയ്തു.
ഏറ്റവും മത്സരാധിഷ്ഠിതമായ രാജ്യങ്ങളുടെ നിരയിൽ 16ാം സ്ഥാനത്താണ് സൗദി. ഊർജ മേഖലയിൽ പ്രകൃതി വിഭവങ്ങളുടെ പര്യവേക്ഷണത്തോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവിഭവങ്ങളുടെ സംഭരണശാലകളിലൊന്നായി സൗദി മാറുമെന്ന് കിരീടാവകാശി പറഞ്ഞു. പുനരുൽപാദന ഊർജ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചു. പ്രാദേശികമായും അന്തർദേശീയമായും അതിൽ ഏറ്റവും സജീവമായ ‘കളിക്കാരി’ൽ ഒരാളായി രാജ്യം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.