Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാണികൾക്ക്​ ഹാസ്യരസം...

കാണികൾക്ക്​ ഹാസ്യരസം പകർന്ന്​ 'സലാം മുറബ്ബ' നാടകം

text_fields
bookmark_border
കാണികൾക്ക്​ ഹാസ്യരസം പകർന്ന്​ സലാം മുറബ്ബ നാടകം
cancel

റിയാദ്​: തിങ്ങിനിറഞ്ഞ സദസിന്​ മുന്നിൽ റിയാദ്​ സീസൺ ആഘോഷത്തിലെ ആദ്യ നാടകം അരങ്ങേറി. 'സലാം മുറബ്ബ' എന്ന ഹാസ്യ നാടകമാണ്​ അവതരിപ്പിച്ചത്​. ബോളിവാർഡ്​ സിറ്റി സോണ​ിലെ ബക്കർ അൽഷെദി ത​ിയേറ്ററിൽ അരങ്ങേറിയ നാടകത്തി​െൻറ ആദ്യ പ്രദർശനത്തിലേക്കുള്ള ടിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിലാണ്​ മുഴുവൻ വിറ്റുപോയത്​. തുടർച്ചയായി അഞ്ചുദിവസമാണ്​ ഈ നാടകം അ​രങ്ങേറുന്നത്​.

എല്ലാ ദിവസവും രാത്രി ഒമ്പത്​ മുതൽ 12 വരെയാണ്​ നാടകാവതരണം. ആയിരത്തോളം പ്രേക്ഷകർക്കാണ്​ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്​. പ്രമുഖ ഈജിപ്​ഷ്യൻ നടൻ മുഹമ്മദ്​ ഹെനഡിയാണ്​ നാടകത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. ഈ വർഷത്തെ റിയാദ്​ സീസൺ ആഘോഷത്തിലെ പ്രധാന ഹാസ്യ പരിപാടികളിലൊന്നാണ്​ ഈ നാടകം. സെയ്യിദ്​ എന്ന ഗായക​ൻ പ്രശസ്​തിക്കും പണത്തിനും സ്​നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കാനും നടത്തുന്ന പോരാട്ടമാണ്​ നാടകത്തി​െൻറ ഇതിവൃത്തം.

ഹെനഡിയെ കൂടാതെ അയ്​തൻ അമീർ, മുഹമ്മദ്​ തർവാത്​, മുഹമ്മദ്​ മഹമൂദ്​, മിർന നൂർ അൽദീൻ എന്നിവരും നാടകത്തിൽ വേഷമിടുന്നു. ഖാലിദ്​ ജലാലാണ്​ നാടകത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത്​. നാടകത്തി​െൻറ റിഹേഴ്​സൽ മൂന്ന്​ മാസം മുമ്പാണ്​ തുടങ്ങിയത്​. അരങ്ങിൽ അവതരിപ്പിക്കുന്നതിന്​ മുമ്പ്​ നിരവധി റിഹേഴ്​സലുകൾ നടത്തിയതായി സംഘാടകർ പറഞ്ഞു. ബോളിവാർഡ്​ സിറ്റിയുടെയും ഈ നാടകത്തി​െൻറയും തയാറെടുപ്പുകൾ തുടങ്ങിയത്​ പോലെ യാദൃശ്ചികമായി തന്നെ നാടകത്തി​െൻറ ആദ്യ അവതരണവും സിറ്റിയുടെ ഉദ്​ഘാടനവും ഒരുമിച്ചതായത്​ കൗതുകമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama
News Summary - The play 'Salam Murabba' entertains the audience
Next Story