വാക്സിേനഷൻ 70 ശതമാനമെത്തിയാൽ പ്രാഥമിക വിദ്യാലയങ്ങളും തുറക്കും
text_fieldsദമ്മാം: സൗദി അറേബ്യയിൽ വാക്സിേനഷൻ 70 ശതമാനമെത്തിയാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളും തുറക്കുമെന്ന് പബ്ലിക്ക് ഹെൽത്ത് അതോറിറ്റി (വിഖായ). വീട്ടിൽ സമ്പർക്കം പുലർത്തുന്ന എല്ലാവരും പൂർണമായും വാക്സിൻ സ്വീകരിക്കുക എന്നതാണ് 12 വയസ്സിന് താെഴയുള്ള കുട്ടികൾ സ്കുളിലെത്തുന്നതിന് പ്രധാന നിബന്ധനയായി നിശ്ചയിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. സൗദി ജനസംഖ്യയുടെ 70 ശതമാനം പൂർണമായും വാക്സിൻ സ്വീകരിക്കുന്നതിലൂടെ എലിമെൻററി സ്കൂളുകളിലെയും കിൻറർ ഗാർട്ടനുകളിലെയും വിദ്യാർഥികൾക്ക് ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
മാതാപിതാക്കൾ, സഹോദരങ്ങൾ, വീട്ടുജോലിക്കാർ എന്നിങ്ങനെ വീട്ടിൽ വിദ്യാർഥിയുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരും രാജ്യത്തെ അംഗീകൃത വാക്സിനുകളിലൊന്നിെൻറ രണ്ട് ഡോസുകൾ ഉപയോഗിച്ച് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒക്ടോബർ 30നുമുമ്പ് ഇൗ ലക്ഷ്യം പൂർത്തിയാക്കി സ്കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
കുഞ്ഞുങ്ങൾ ഇടപെടാൻ സാധ്യതയുള്ള വളർത്തുമൃഗങ്ങൾക്ക് ഉൾപ്പെടെ വാക്സിൻ നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മറ്റ് വ്യവസ്ഥകൾ പ്രകാരം വിദ്യാർഥികളും അധ്യാപകരും മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കുകയും സമൂഹിക അകലം പാലിക്കുകയും വേണം.
മാത്രമല്ല, തവക്കൽന ആപ്പിലെ സ്റ്റാറ്റസ് അനുസരിച്ച് സ്കൂളിന് പുറത്തുനിന്നുള്ള കോവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കം പുലർത്തുന്ന കുട്ടിയെ 10 ദിവസത്തേക്ക് സ്കൂളിൽ അയക്കരുത്. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിെൻറ നിർദേശമനുസരിച്ചായിരിക്കും ഇങ്ങനെയുള്ള കുട്ടികളെ നിരീക്ഷിക്കുക.
കുട്ടിക്ക് ഉയർന്ന താപനിലയോ ശ്വാസോച്ഛ്വാസ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ഡോക്ടറെ സമീപിക്കുകയോ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. രോഗം സ്ഥിരീകരിച്ചവർ സ്രവം സ്വീകരിച്ച തീയതി മുതൽ 10 ദിവസം വരെയാണ് രോഗമുക്തമാകാനുള്ള സമയമായി കണക്കാക്കുന്നത്.
ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവർ 10 ദിവസം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ സൂക്ഷിക്കണം. സ്കൂളിൽ ചേരുന്ന അവസാന 72 മണിക്കൂറിൽ രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. ഉയർന്ന താപനില, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം തുടങ്ങിയ ശ്വസന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അത്തരം വിദ്യാർഥികളുടെ പേരുകൾ നിരീക്ഷണ രേഖയിൽ രേഖപ്പെടുത്തുകയും സംശയാസ്പദമായ കേസിെൻറ നിബന്ധനകൾ അനുസരിച്ച് വിദ്യാർഥിക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.
സംശയാസ്പദമായ കേസുകളും സമ്പർക്കങ്ങളും സംബന്ധിച്ച് സ്കൂളിൽ അംഗീകൃത റിപ്പോർട്ടിങ് സംവിധാനം ഉണ്ടായിരിക്കണം.
ഈ മേഖലയിലെ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഈ മേഖലയിലെ ആരോഗ്യ കാര്യങ്ങളിലോ ആരോഗ്യ ക്ലസ്റ്ററിലോ ഉള്ള സ്കൂൾ ആരോഗ്യ വിഭാഗത്തിന് ഇത് സമർപ്പിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിനുമുമ്പ് ശ്വാസകോശ ലക്ഷണങ്ങളാൽ ഹാജരാകാത്ത വിദ്യാർഥികളുടെ ലിസ്റ്റ് തയാറാക്കണം. കൂടാതെ, രോഗം സ്ഥിരീകരിച്ചവരുടെ പകർച്ചവ്യാധി അന്വേഷണത്തിന് ആവശ്യമെങ്കിൽ രോഗങ്ങൾ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കാരണം ഹാജരാകാത്തവരുടെ പട്ടിക സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.