തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം -എ.എം. സെറീന
text_fieldsറിയാദ്: അപരഗൃഹത്തിനായ് വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകളെന്നും ആ പ്രവണതക്ക് മാറ്റം വരുത്താനുള്ള ബോധപൂർവ ഇടപെടല്‍ വീട്ടകങ്ങളിലുണ്ടായാല് മാത്രമേ സ്ത്രീകൾക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്ന് എഴുത്തുകാരി എ.എം. സെറീന റിയാദിൽ പറഞ്ഞു.
ലോക വനിത ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച ‘ജ്വാല 2024’ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ജ്വാല അവാർഡ് ജേതാവായ സബീന എം.സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീർ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ വി.എസ്. സജീന നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി വനിതകളിൽനിന്നും തിരഞ്ഞെടുത്തവർക്ക് കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ജ്വാല അവാർഡിന് ഇത്തവണ തിരഞ്ഞെടുത്തത് എഴുത്തുകാരി സബീന എം.സാലിയെയാണ്.
കുടുംബവേദി സെക്രട്ടറി സീബ കൂവോട് ജ്വാല അവാർഡും പ്രശസ്തി പത്രവും സബീന എം. സാലിക്ക് സമ്മാനിച്ചു. കുടുംബവേദി കലാ അക്കാദമി അധ്യാപികമാരായ വിജില ബിജു, നേഹ പുഷ്പരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു .
കുട്ടികൾക്കായും കേളി കുടുംബവേദിഅംഗങ്ങക്കായും പരിപാടികൾ നടന്നു.‘സിനിമ കൊട്ടക’ എന്ന സിനിമ വേദിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. വനിത സംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ സിനിമകൾ, വനിത പ്രവർത്തകരുടെ സൃഷ്ടികൾ ,മികച്ച സിനിമകൾ പ്രദർശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സിനിമ കൊട്ടക കൊണ്ട് ഉദ്ദേശിക്കുന്നത്. വനിതകളുടെ നേതൃത്വത്തില്‍ റിയാദിലെ ആദ്യ സിനിമ വേദിയാണ് സിനിമ കൊട്ടക. നേഹ പുഷ്പരാജ്, ഷഹീബ എന്നിവർ അവതാരകരായി.
പരിപാടിക്ക് ശ്രീഷ സുകേഷ്, ഗീത ജയരാജ്, സന്ധ്യ രാജ്, ഷിനി നസീർ, വിജില ബിജു, നീന നാദിർഷാ, ദീപ ജയകുമാർ, ജി.പി. വിദ്യ, സിജിൻ കുവള്ളൂര്‍, സുകേഷ് കുമാർ, ജയരാജ്, സീന സെബിൻ, ജയകുമാർ പുഴക്കൽ, ഷെബി അബ്ദുസ്സലാം, ധനീഷ്, സോവിന, അമൃത, സിനുഷ, രജിഷ നിസ്സാം, ശരണ്യ, ജിജിത രജീഷ്, നീതു രാകേഷ്, ലക്ഷ്മി പ്രിയ, ശ്രീവിദ്യ മധു, നിധില റിനീഷ്, അൻസിയ സമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.