യാമ്പു റോയൽ കമീഷന് ഗതാഗതരംഗത്ത് റെക്കോഡ് നേട്ടം
text_fieldsയാമ്പു: യാമ്പു റോയൽ കമീഷൻ ഗതാഗത രംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിച്ചതായി റിപ്പോർ ട്ട്. വ്യവസായനഗരമായ റോയൽ കമീഷനിലെ ഗതാഗതസംവിധാനങ്ങളും പരിഷ്കാരങ്ങളും വിലയി രുത്തുകയും റോഡപകടങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്ത ട്രാഫിക് സുരക്ഷക്കുള്ള പ്രത് യേക കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. കഴിഞ്ഞ ഹിജ്റ വർഷം ചെറിയതോതിൽ ചില റോഡപകടങ് ങൾ റിപ്പോർട്ട് ചെയ്തെങ്കിലും മരണം ഇല്ലാത്തത് വലിയ നേട്ടമായാണ് വിലയിരുത്തുന്നതെന്ന് കമ്മിറ്റി ജനറൽ സെക്രട്ടറി എൻജിനീയർ അലി അൽ ഗാംദി പറഞ്ഞു.
മികച്ച നഗര ആസൂത്രണവും കാര്യക്ഷമമായ റോഡ് നിർമാണ എൻജിനീയറിങ്ങും യാമ്പു റോയൽ കമീഷനിലെ ഗതാഗതനേട്ടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രദേശത്തെ ട്രാഫിക് വിഭാഗം റോഡ് സുരക്ഷാ ബോധവത്കരണത്തിൽ മികച്ച മാതൃകയാണ് ഇതിനകം കാഴ്ചവെച്ചതെന്നും ട്രാഫിക് സുരക്ഷാ കാര്യത്തിൽ പ്രദേശത്തെ ജനങ്ങൾ കൂടുതൽ ജാഗ്രത കൈക്കൊള്ളുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അലി അൽ ഗാംദി കൂട്ടിച്ചേർത്തു. യാമ്പു റോയൽ കമീഷൻ റോഡ് സുരക്ഷക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളും പരിപാടികളും രാജ്യത്തെ മറ്റു നഗരങ്ങളിൽകൂടി വ്യാപിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് നിർദേശിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡ് സുരക്ഷക്കായി ആധുനിക സാങ്കേതിക വിദ്യ യാമ്പു റോയൽ കമീഷൻ ഇതിനകം ആസൂത്രണത്തോടെ നടപ്പാക്കിയിട്ടുണ്ട്. ട്രാഫിക് പട്രോളിങ് ശക്തമാക്കിയതും റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈ ക്കൊള്ളുന്നതും പുതിയ ട്രാഫിക് സംസ്കാരം വളർത്താൻ കാരണമായിട്ടുണ്ട്.
വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ട്രാഫിക് സുരക്ഷാ നിയമങ്ങൾ പൂർണമായും പാലിക്കുന്നതിലൂടെ റോഡപകടങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നും ഈ വിഷയത്തിൽ എല്ലാവരും ഉണർന്നുപ്രവർത്തിക്കേണ്ടത് അനി വാര്യമാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.