Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ കൂടിയാലോചന...

യമൻ കൂടിയാലോചന സമ്മേളനത്തിന്​​ തുടക്കം; റിയാദ്​ കരാർ യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള റോഡ്​ മാപ്പെന്ന് ജി.സി.സി സെക്രട്ടറി ജനറൽ

text_fields
bookmark_border
യമൻ കൂടിയാലോചന സമ്മേളനത്തിന്​​ തുടക്കം; റിയാദ്​ കരാർ യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള റോഡ്​ മാപ്പെന്ന് ജി.സി.സി സെക്രട്ടറി ജനറൽ
cancel
camera_alt

റിയാദിൽ നടന്നുവരുന്ന യമൻ കൂടിയാലോചന സമ്മേളനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ നാഇഫ്​ അൽഹജ്​റഫ്​ സംസാരിക്കുന്നു

Listen to this Article

ജിദ്ദ: യമനിലെ ​​പ്രതിസന്ധി പരിഹരിച്ച്​ സമാധാനവും സ്ഥിരതയും വീണ്ടെടുക്കുന്നതിനുള്ള കുടിയാലോചന സമ്മേളനത്തിന്​ തുടക്കം. റിയാദിലെ ഗൾഫ്​ സഹകരണ കൗൺസിൽ ആസ്ഥാനത്താണ് യമനികളും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായ​ 500 ഓളം വ്യക്തികളുടെ പങ്കാളിത്തത്തോടെ യമൻ കൂടിയലോചന സമ്മേളനത്തിന്​​ തുടക്കംകുറിച്ചിരിക്കുന്നത്​. ഏപ്രിൽ ഏഴ്​ വരെ ഇത്​ തുടരും. യു.എന്നിന്റെ മേൽനോട്ടത്തിലും ജി.സി.സി കൗൺസിലിന്റെ പിന്തുണയോടെയും നടക്കുന്ന കൂടിലോചനകളിൽ സൈനിക, രാഷ്​ട്രീയ, മാനുഷിക, സാമൂഹിക വീണ്ടെടുക്കൽ ഉൾപ്പെടെ ആറ്​ വിഷയങ്ങളിലൂന്നിയുള്ള ചർച്ച നടക്കും. യമനിൽ സ്ഥിരതയും സമാധാനവും വീണ്ടെടുക്കാനും മാനുഷികമായ വഴികൾ തുറക്കാനുമാണ്​ കൂടി​യാലോചനകളിലൂടെ ലക്ഷ്യമിടുന്നത്​.


റിയാദിലെ യമൻ കൂടിയലോചന സമ്മേളനത്തിൽ നിന്ന്.



റിയാദ്​ കരാർ യമനിലൊരു റോഡ്​ മാപ്പ്​ ഒരുക്കുകയാണെന്നും അതിന്റെ വ്യവസ്ഥകൾ പൂർത്തീകരിക്കേണ്ടത്​ യമനിന്റെ ആവശ്യമാണെന്നും കൂടിയാലോചന സമ്മേളന ഉദ്​ഘാടന വേളയിൽ ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ നാഇഫ്​ അൽഹജ്​റഫ്​ പറഞ്ഞു. യമനിലെ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് ഏക പോംവഴി. യമൻ കൂടിയാലോചന സമ്മേളനം രാജ്യത്തെ യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു വേദി കൂടിയാണ്. യമനിന്റെ പരിഹാരം യമനികളുടെ കൈകളിലാണ്​. യമൻ കൂടിയാലോചന സമ്മേളനങ്ങളുടെ വിജയം ഒരു ഓപ്ഷനല്ല, മറിച്ച് നേടിയെടുക്കേണ്ട ഒരു യാഥാർഥ്യമാണ്​. കൂടിയാലോചനകൾ യമനിൽ സമാധാനം കൈവരിക്കുന്നതിനുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി നാഇഫ്​ അൽഹജ്​റഫ്​ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾ യമനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയെയാണ്​ സൂചിപ്പിക്കുന്നത്​. വെടിനിർത്തലിനുള്ള ആഹ്വാനത്തോ​ട്​ പിന്തുണയർപ്പിച്ച യമൻ സഖ്യത്തിന്റെ പ്രതികരണത്തെ ജി.സി.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു.

പ്രാദേശിക സംഘടനകളുമായുള്ള സഹകരണം യമൻ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുമെന്ന്​ യമനിലെ യു.എൻ സെ​ക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതൻ ഹാൻസ്​ ഗ്രണ്ട്​ബെർഗ്​ പറഞ്ഞു. യമനിൽ സമഗ്രമായ ഒരു പരിഹാരത്തിലെത്താൻ തങ്ങൾക്ക്​ എല്ലാ പിന്തുണയും ആവശ്യമാണ്​. റിയാദ്​ നയിച്ച യമൻ ചർച്ചകൾ നല്ല ഫലങ്ങളിലേക്ക്​ നയിച്ചു. നിലവിലുള്ള യുദ്ധം മൂലം യമനികളുടെ നഷ്​ടം വളരെ വലുതാണ്​. യമൻ ജനതയ്​ക്ക്​ ന്യായവും ശാശ്വതവുമായ സാമാധാനമാണ്​ വേണ്ടത്​. യുദ്ധം അവസാനിപ്പിക്കാനുള്ള തങ്ങളുടെ ആഗ്രഹം യമനികൾ യു.എന്നിന്​ ഉറപ്പുനൽകിയിട്ടുണ്ടെന്നും യു.എൻ പ്രത്യേക ദൂതൻ കൂട്ടിച്ചേർത്തു.

സമാധാനപരമായ പരിഹാരത്തിൽ എത്തിച്ചേരുന്ന യമൻ പാർട്ടികളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന്​ യമനിലെ യു.എസ് പ്രതിനിധി ലെൻഡർകിങ്​ പറഞ്ഞു. യമനിലെ വെടിനിർത്തലിനുള്ള സഖ്യത്തിന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. സ്ഥിതി കൂടുതൽ സുസ്ഥിരമാക്കാനുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയെയാണ്​ യമൻ കൂടിയാലോചന സമ്മേളനം പ്രതിനിധീകരിക്കുന്നത്​. സമാധാനപരമായ ഒരു പരിഹാരത്തിലെത്താൻ ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ യമൻ പാർട്ടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എസ്​. പ്രതിനിധി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yemen summit
News Summary - Yemen summit begins; GCC Secretary-General calls Riyadh agreement a roadmap for resolving Yemen crisis
Next Story