ലോകത്തെ ആദ്യത്തെ ഒഴുകുന്ന അടുക്കള ദുബൈയിലേക്ക്
text_fieldsദുബൈ: ലോകത്തിെല ആദ്യത്തെ ഒഴുകുന്ന അടുക്കള ഇൗ മാസം അവസാനം ദുബൈയിലെത്തും. തൽസമയം ഭക്ഷണം പാകം ചെയ്ത് നൽകുന്ന ഫുഡ് ട്രക്കുകളുടെ മാതൃകയിലാണ് ഇതിെൻറയും പ്രവർത്തനം. ജെറ്റ് സ്കീ, ബോട്ടുകൾ, യാച്ചുകൾ എന്നിവയിലെത്തുന്നവരായിരിക്കും ഇതിെൻറ ഉപഭോക്താക്കൾ. കഴിഞ്ഞ വർഷം മെയിലാണ് ഇതിെൻറ പണി തുടങ്ങിയതെന്ന് അക്വാപോഡ് എന്ന് പേരിട്ടിരിക്കുന്ന ഒഴുകുന്ന അടുക്കളയുടെ നിർമാതാക്കളായ അക്വാട്ടിക് ആർക്കിടെക്ട്സ് ഡിസൈൻ സ്റ്റുഡിയോ സ്ഥാപകൻ അഹമ്മദ് യൂസഫ് പറഞ്ഞു. മൂന്ന് മാസം കൊണ്ടാണ് ഇതിെൻറ നിർമാണം പൂർത്തിയായത്. ജുമൈറയിലായിരിക്കും ഇതിെൻറ പ്രവർത്തനം ആദ്യം തുടങ്ങുക. പിന്നീട് അൽ സൗഫ്, കൈറ്റ് ബീച്ച് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് കടലിലൂടെ എവിടേക്ക് വേണമെങ്കിലും ഇൗ അടുക്കള കൊണ്ടുപോകാനാവും.
ഭക്ഷണം വാങ്ങാൻ രണ്ട് തരത്തിലുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യം അക്വാപോഡിന് ചുറ്റുപാടുമുള്ള ബോട്ടുകൾക്കും യാച്ചുകൾക്ക് കൊടികൾ നൽകും. ഇവിടെയുള്ളവർക്ക് ഭക്ഷണം ആവശ്യമുണ്ടെങ്കിൽ ഇൗ കൊടി വീശിക്കാണിക്കണം. അക്വാപോഡിൽ നിന്ന് ജെറ്റ് സ്കീയിൽ പുറപ്പെടുന്നയാൾ ഇവരിൽ നിന്ന് ഒാഡറുകൾ സ്വീകരിച്ച് ഭക്ഷണം എത്തിക്കും.
വാട്ടർ സ്കൂട്ടറിലും ജെറ്റ് സ്കീയും സഞ്ചരിക്കുന്നവർക്ക് അക്വാപോഡിന് സമീപമെത്തി പണമടച്ച് ഭക്ഷണം വാങ്ങാനും സൗകര്യമുണ്ട്.
വിവിധ തരം ബർഗറുകളായിരിക്കും ഇവിടെ നിന്ന് ആദ്യം ലഭ്യമാവുക. കഴിക്കാൻ എളുപ്പമുണ്ടെന്നതും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നതുമാണ് ബർഗറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം. പദ്ധതി വിജയിച്ചാൽ പിസയും ഡെസേർട്ടുകളും ലഭ്യമാക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അക്വാ പോഡ് അതിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾക്ക് പുറമെ കടലിൽ കാണുന്ന മാലിന്യവും നീക്കം ചെയ്യാനാവും വിധമാണ് തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.