Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​ട​മ​യു​ടെ...

ഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ര​സ്യം 50,000 ദി​ർ​ഹം പി​ഴ

text_fields
bookmark_border

റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ം സം​ബ​ന്ധി​ച്ച നി​യ​മം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു

ദു​ബൈ: ഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ സ്വ​ത്ത്​ വി​ൽ​പ​ന​ക്കെ​ന്ന രൂ​പ​ത്തി​ൽ പ​ര​സ്യം ചെ​യ്ത റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ​ക്ക് 50,000 ദി​ർ​ഹം പി​ഴ ചു​മ​ത്തി. ഓ​ൺ​ലൈ​നി​ലാ​ണ്​ ബ്രോ​ക്ക​ർ പ​ര​സ്യം ന​ൽ​കി​യ​തെ​ന്ന്​ ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ അ​റി​യി​ച്ചു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​ർ​ക്ക​റ്റി​ങ്​ ഉ​പാ​ധി​ക​ളും നി​ബ​ന്ധ​ന​ക​ളും തെ​റ്റി​ച്ച​താ​ണ്​ ബ്രോ​ക്ക​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​യ​മം അ​ടു​ത്തി​ടെ ദു​ബൈ​യി​ൽ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ല​ഭ്യ​മ​ല്ലാ​ത്ത ഓ​ഫ​റു​ക​ൾ സം​ബ​ന്ധി​ച്ച്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പോ​ർ​ട്ട​ലു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ കാ​ണു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യി അ​ടു​ത്തി​ടെ ക​മ്പ​നി​ക​ൾ​ക്ക്​ റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ മു​ഴു​വ​നാ​യും നീ​ക്ക​ണ​മെ​ന്നും ക​മ്പ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​നി​യും പ​ര​സ്യം നീ​ക്കം ചെ​യ്തി​ട്ടി​ല്ലാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക അ​നു​മ​തി വാ​ങ്ങാ​തെ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ പെ​ർ​മി​റ്റ്​ ന​മ്പ​ർ കാ​ണി​ച്ചി​രി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhs 50000 fine
News Summary - Advertising without owner's consent Dhs 50,000 fine
Next Story